Web Desk

കള്ളാര്‍്‌:

March 22, 2021, 6:39 pm

മലയോരത്തെ ഇളക്കിമറിച്ച്‌്‌ ഇ ചന്ദ്രശേഖരന്റെ പര്യടനം

Janayugom Online

പരമ്പരാഗത കര്‍ഷകരും കുടിയേറ്റകര്‍ഷകരും കോര്‍ത്തിണക്കിയ മലയോര മേഖലയിലെ വന്യതയാര്‍ന്ന കാര്‍ഷിക സംസ്‌കാരം. ജന്മി നാടുവാഴിത്വത്തിനെതിരെ കമ്മ്യൂണിസ്റ്റ്‌ കര്‍ഷകപ്രസ്ഥാനങ്ങളും പോരാട്ട വീര്യം പകര്‍ന്ന മണ്ണ്‌. ആദിവാസികളും പട്ടിക ജാതിക്കാരും പിന്നാക്ക മതന്യൂനപക്ഷങ്ങളും ജീവിക്കാനുള്ള അവകാശം നെയ്‌തെടുത്ത മലോയര മണ്ണ്‌. ഇവിടെ വീണ്ടുംഒരിക്കല്‍കൂടി എല്‍ഡിഎഫിന്‌ ചരിത്രവിജയം സമ്മാനിക്കാന്‍ ദൃഢപ്രതിജ്ഞയെടുത്തുകഴിഞ്ഞു. എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി ഇ ചന്ദ്രശേഖരന്റെ പര്യടന പരിപാടി ഇന്നലെ കള്ളാര്‍ പഞ്ചായത്തിലായിരുന്നു. വര്‍ധിച്ചുവരുന്ന ആവേശമാണ്‌ മലമടക്കുകളില്‍നിന്നും പര്യടനത്തിന്‌ ലഭിച്ചത്‌. സൗഹൃദത്തിന്റെ പുഞ്ചിരി സമ്മാനിച്ച്‌ വഴിയരികില്‍ കാത്തുനിന്നവര്‍ക്കുനേരെ സ്‌നേഹത്തോടെ കൈകള്‍ വീശി സ്ഥാനാര്‍ത്ഥി. മണ്‌ഡലത്തിലെ വികസന നായകനായ തങ്ങളുടെ ചന്ദ്രേട്ടനെ കാണാനും സെല്‍ഫിയെടുക്കാനും അനുഗ്രഹിക്കാനും സ്‌ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ നിരവധി ആളുകള്‍ ഓരോ കേന്ദ്രങ്ങളിലും എത്തിച്ചേര്‍ന്നു. പലയിടങ്ങളിലും വാഹനം നിര്‍ത്തി വഴിയരികില്‍ കാത്തുനിന്ന വയോധികര്‍ക്കടുത്തേക്ക്‌ സ്ഥാനാര്‍ഥി ഇറങ്ങിച്ചെന്നു. തമാശകള്‍ പറഞ്ഞും വിശേഷങ്ങള്‍ പങ്കുവച്ചും അവരില്‍ ചിരിപടര്‍ത്തിയും സ്ഥാനാര്‍ത്ഥിയുടെ പര്യടനം. ഓരോ സ്വീകരണകേന്ദ്രത്തിലുംവ്യത്യസ്ഥമായ രീതിയിലാണ്‌ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ വരവേറ്റത്‌. പൂക്കള്‍ നല്‍കിയും രക്തഹാരം അണിയിച്ചും തോര്‍ത്തും പൊന്നാടയും സമ്മാനിച്ചും തിങ്ങിനിറഞ്ഞ ജനം സ്‌നേഹമറിയിച്ചു. പൊതുപര്യടനത്തിനിടെ ഓരോ സ്ഥലങ്ങളിലും വോട്ടര്‍മാരോട്‌ സംസാരിക്കാനും സ്ഥാനാര്‍ഥി സമയം കണ്ടെത്തി. രാവിലെ പാറക്കടവില്‍ നിന്ന്‌ ആരംഭിച്ച പര്യടനം 17 കേന്ദ്രങ്ങളിലെ സ്‌നേഹോഷ്‌മള സ്വീകരണം ഏറ്റുവാങ്ങി പൂടകല്ലില്‍ സമാപിച്ചു. പാറക്കടവ്‌ , കപ്പള്ളി, നീലിമല, ഒക്ലാവ്‌, കളളാര്‍ ഫസ്റ്റ്‌, കളളാര്‍ സെക്കന്റ്‌, മാലക്കല്ല്‌, പൂക്കുന്നു, ചെരുമ്പച്ചാല്‍, പെരുമ്പള്ളി, കൊട്ടോടി, കൊട്ടോടി, പയ്യച്ചേരി, പാലങ്കല്ല്‌, രാജപുരം, അരിങ്കല്ല്‌ തട്ട്‌, അയ്യങ്കാവ്‌, പടക്കടവ, പൂടംകല്ല്‌ എന്നിവിടങ്ങളിലായിരുന്നു സ്വീകരണം. മലയോരത്തെ വിവിധ കേന്ദ്രങ്ങലില്‍ സംഘടിപ്പിച്ച പ്രചരണ യോഗങ്ങളില്‍ എല്‍ഡിഎഫ്‌ നേതാക്കളായ അഡ്വ.രാഘവന്‍, അഡ്വ.ദാമോദരന്‍, കെ എസ്‌ കുര്യാക്കോസ്‌, എം അസിനാര്‍, എം കുമാരന്‍ മുന്‍ എം എല്‍എ, സുനില്‍മാടക്കല്‍, ധനീഷ്‌ ബിരിക്കുളം, ടി.കെ.നാരായണന്‍, എം.വി.കൃഷണന്‍, വി.കെ.രാജന്‍, ഷാലു മാത്യു., സുജാത റ്റീച്ചര്‍, പി പി രാജു തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ പാറക്കടവില്‍ ഉദ്‌ഘാടന പരിപാടിയില്‍ എം ജെ മാത്തച്ചന്‍ അധ്യക്ഷത വഹിച്ചു. എജെ.ആന്‍ഡ്രൂസ്‌ സ്വാഗതം പറഞ്ഞു.