Web Desk

കോഴിക്കോട്

December 26, 2020, 7:32 pm

കാഞ്ഞങ്ങാട് കൊലപാതകം; യൂത്ത്‌ലീഗ് നേതാവിനെ സസ്പെന്റ് ചെയ്തു

Janayugom Online

കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുറഹ്‌മാൻ ഔഫിന്റെ കൊലപാതകത്തിൽ പങ്കുള്ളയാളെ യൂത്ത് ലീഗിൽ നിന്നും സസ്പെന്റ് ചെയ്തു. കാഞ്ഞങ്ങാട് മുൻസിപ്പൽ യൂത്ത് ലീഗ് സെക്രട്ടറി ഇർഷാദിനെയാണ് കൊലപാതകത്തിൽ പങ്കുള്ളതായുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ തൽസ്ഥാനത്ത് നിന്നും സസ്പെൻഡ് ചെയ്തതതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് വാർത്താകുറിപ്പിൽ അറിയിച്ചു. കൊലപാതകം ദൗർഭാഗ്യകരമാണ്. കൊലപാതകത്തെ സംബന്ധിച്ച് പല തരത്തിലുള്ള വാർത്തകൾ വരുന്നുണ്ട്. ഇതു സംബന്ധിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Kan­hangad mur­der; Youth League leader suspended

You may like this video also