Web Desk

December 03, 2020, 12:52 pm

ഗൃഹലക്ഷ്മിയുടെ ‘ആ പണി’ തന്നോട്‌ വേണ്ടിയിരുന്നില്ല, പറഞ്ഞുറപ്പിച്ചതായിരുന്നിട്ടും നടന്ന ചതിക്കെതിരെ കനി കുസൃതി

Janayugom Online

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ നടി കനി കുസൃതി തന്റെ യഥാർത്ഥ ഫോട്ടോയിൽ ഗൃഹലക്ഷ്മി ‘മിനുക്കപണി’ നടത്തിയതിനെതിരെ പ്രതികരിക്കുകയാണ്. ഗൃഹലക്ഷ്മി ദ്വൈവാരികയുടെ ഈ ലക്കത്തില്‍ കനി കുസൃതിയുടേതാണ് മുഖചിത്രം. രോമമുള്ള കൈയും എന്റെ യഥാര്‍ത്ഥ നിറവും എവിടെയെന്ന് ഈ ലക്കത്തിന്റെ കവര്‍ പേജ് ഇന്‍സ്റ്റ സ്റ്റോറിയാക്കി നടി ചോദിക്കുന്നു. എന്റെ സ്‌കിന്‍ ടോണും ബ്ലാക്ക് സര്‍ക്കിള്‍സും രോമമുള്ള കൈയ്യും അതേ പോലെ നിലനിര്‍ത്താമായിരുന്നു.

Breaking Movies on Twitter: "#KeralaStateFilmAwards2020 best actress Kani  Kusruti is #covergirl #GrihalakshmiMagazine #December (1-15) 2020 edition.  more here :- https://t.co/pD6MFuDpA7 #KaniKusruti #KeralaStateFilmAwards  #Kerala #Malayalam #Mollywood ...

ഷൂട്ടിന് മുന്‍പ് തന്നെ ഇക്കാര്യത്തിലുള്ള എന്റെ നിലപാട് ചര്‍ച്ച ചെയ്തതാണ്.കവറിലെ ഫോട്ടോ മാറ്റാന്‍ നിങ്ങള്‍ നിര്‍ബന്ധിതമാകുന്നത് എന്തുകൊണ്ടാണെന്നും നടി തുറന്ന് ചോദിക്കുന്നു. താന്‍ എങ്ങനെയാണോ അതേ രീതിയില്‍ തന്നെ അവതരിപ്പിക്കേണ്ടിയിരുന്നുവെന്നാണ് കനി പറയുന്നത്.

Kani Kusruti pisasu: Kani Kusruti in Pisasu | Malayalam Movie News - Times  of India

‘മനക്കരുത്തുള്ള പെണ്ണുങ്ങളാണ് എന്റെ മാതൃക’ എന്ന തലക്കെട്ടിലാണ് കനിയുടെ അഭിമുഖം നൽകിയത്. അത്തരമൊരു തലക്കെട്ടിലുള്ള അഭിമുഖത്തിൽ ഉൾപ്പെടുത്തിയ ലക്കത്തിന്റെ കവറിൽ എന്തിനാണ് ഗൃഹലക്ഷ്മി കൃത്രിമമായി മിനുക്കുപണികള്‍ നടത്തിയത്. എന്നും കനി ചോദിക്കുന്നു.

Eng­lish sum­ma­ry; kani kus­rithi about gri­ha­lak­sh­mi cov­er photo

You may also like this video;