ബാല്യകാല ചിത്രങ്ങൾ പങ്കുവെച്ച് നടി; മോഹൻ ലാലിന്റെയും മമ്മൂട്ടിയുടെയും ആ നായിക ആരെന്ന് തിരഞ്ഞ് സോഷ്യൽ മീഡിയ

Web Desk
Posted on January 23, 2020, 10:51 am

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമാണ് ഒരു കുഞ്ഞിന്റെ ചിത്രം. മോഹൻ ലാലിന്റെയും മമ്മൂട്ടിയുടെയും പ്രിയ നായികയാണ് ഈ കുട്ടി എന്ന് അറിഞ്ഞതോടെ എല്ലാവരും തിരക്കാൻ തുടങ്ങി, ആരാണ് ആ പ്രിയ നായികയെന്ന്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് കനിഹ. മമ്മൂട്ടിയുടെ പഴശ്ശിരാജയിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായി മാറിയത്. പഴശ്ശിരാജയ്ക്ക് പിന്നാലെ നിരവധി മലയാള സിനിമകളിലും നടി അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ജയറാമിന്റെയും ഒക്കെ നായികയായി ഒരു പിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചു. മമ്മൂട്ടിയുടെ പുതിയ ചിത്രമായ മാമാങ്കത്തിലാണ് കനിഹ ആവസാനമായി അഭിനയിച്ചത്.

എണ്‍പതുകളില്‍ ജനിച്ചു വളരുകയെന്നത് വളരെ ആനന്ദകരമായ ഒരു അനുഭവമായിരുന്നു എന്ന ക്യാപ്ഷനൊപ്പം കനിഹ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ വൈറൽ. പ്രിയ താരത്തിന്റെ ബാല്യകാല ചിത്രങ്ങള്‍ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് ആരാധകരും.

you may also like this video;