ബോളിവുഡ് ഗായിക കനിക കപൂറിന്റെ കോവിഡ് പരിശോധനാ ഫലം വീണ്ടും പോസിറ്റീവ്. തുടർച്ചയായ അഞ്ചാം തവണയാണ് താരത്തിന്റെ പരിശോധന ഫലം പോസിറ്റീവ് ആകുന്നത്. ഓരോ 48 മണിക്കൂറിലാണ് കോവിഡ് രോഗബാധിതരുടെ സാമ്പിളുകൾ പരിശോധിക്കുന്നത്. ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്ററ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലുള്ള താരത്തിന്റെ ആരോഗ്യനിലയിൽ പരിഭ്രമിക്കേണ്ടതില്ലെന്ന് അധികൃതർ പറഞ്ഞു.
കനികയുടെ ആരോഗ്യനില മോശമാണെന്ന രീതിയിൽ മധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നാലാമത്തെ പരിശോധനഫലം പുറത്തുവന്നതോടെ വീട്ടുകാരെ കാണാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ച് താരം ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചിരുന്നു. തന്റെ അടുത്ത പരിശോധ ഫലം നെഗറ്റീവ് ആകുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കുറിപ്പിൽ എഴുതിയിരുന്നു.
മാർച്ച് ഒമ്പതിന് ലണ്ടനിൽ നിന്നും ലഖ്നൗവിൽ തിരിച്ചെത്തിയ താരത്തിന് 20-ാം തീയതിയാണ് കോവിഡ് സ്ഥിരീകരിച്ചത്. ലണ്ടനിൽ നിന്നും തിരിച്ചെത്തിയ കനിക ലഖ്നൗവിലും കാൺപുരിലും പൊതു പരിപാടികളിൽ പങ്കെടുത്തിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കി. നിരവധി പ്രമുഖരാണ് ഈ പരിപാടികളിൽ പങ്കെടുത്തിരുന്നത്. കനികയ്ക്ക് രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ എംപിമാരടക്കമുള്ള രാഷ്ട്രീയ പ്രമുഖർ സ്വയം നിരീക്ഷണത്തിൽ പോയിരുന്നു.
English Summary; Kanika Kapoor tests corona virus positive the 5th time
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.