Web Desk

ലക്നൗ

April 05, 2020, 10:09 am

കനിക കപൂറിന്റെ ആറാമത്തെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

Janayugom Online

ബോളിവുഡ് ഗായിക കനിക കപൂറിന്റെ ആറാമത്തെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. കഴിഞ്ഞ അഞ്ച് തവണയും കനികയുടെ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. നിലവിൽ സ‍ഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്ററ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ് താരം.

അതേസമയം ആറാമത്തെ പരിശോധനാ ഫലം നെഗറ്റീവ് ആയെങ്കിലും അടുത്ത പരിശോധനാ ഫലവും നെഗറ്റീവ് ആകുന്നത് വരെ കനിക ആശുപത്രിയിൽ തന്നെ തുടരേണ്ടി വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

മാർച്ച് ഒമ്പതിന് ലണ്ടനിൽ നിന്നും തിരിച്ചെത്തിയ കനികയെ രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് മാർച്ച് 20നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലണ്ടനിൽ നിന്നും തിരിച്ചെത്തിയ കനിക ലഖ്നൗവിലും കാൺപുരിലും പൊതു പരിപാടികളിൽ പങ്കെടുത്തിരുന്നു. തുടർന്ന് ഇവരുടെ പരിശോധന ഫലം പുറത്തുവന്നതോടെ പൊതുപരിപാടികളിൽ പങ്കെടുത്തതിന് വലിയ വിമർശനമാണ് കനിക നേരിട്ടത്.

Eng­lish Sum­ma­ry: Kani­ka Kapoor tests neg­a­tive for coro­na virus in sixth report

YOU MAY ALSO LIKE THIS VIDEO