ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയാല്‍ ഉടനെ കനിക കപൂറിനെ യുപി പൊലീസ് ചോദ്യം ചെയ്യും. ലണ്ടനിൽ നിന്നും തിരിച്ചെത്തിയശേഷം രാജ്യത്ത് ആഡംബര പാർട്ടികൾ നടത്തുകയും യാത്ര ചെയ്ത സ്ഥലങ്ങൾ മറച്ചുവച്ചുവെന്നും ചൂണ്ടിക്കാട്ടി കനിക കപൂറിനെതിരെ യുപി പൊലീസ് കഴിഞ്ഞ മാസം കേസ് രജിസ്റ്റർ ചെയ്തിരുന്നു.
മാർച്ച് ഒമ്പതിനാണ് കനിക ലണ്ടനിൽ നിന്നും ഇന്ത്യയിൽ മടങ്ങിയെത്തിയത്. മാർച്ച് 20നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ 6ന് ഡിസ്ചാർജ് ആയി. ഏപ്രിൽ 20നാണ് ക്വാറന്റൈൻ അവസാനിക്കുക. ഇതിന് ശേഷമാകും ചോദ്യം ചെയ്യല്‍.
മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന വിധത്തിൽ വൈറസ് ബാധ വ്യാപിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഇന്ത്യൻ ശിക്ഷാ നിയമം 269ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. വൈറസ് ബാധയുണ്ടെന്ന് വ്യക്തമായിട്ടും മുൻകരുതലെടുക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് കേസ്.
English Summary: Kanika Kapoor to be questioned after quarantine period
YOU MAY ALSO LIKE THIS VIDEO