Web Desk

ലഖ്നൗ:

March 29, 2020, 9:31 pm

കനിക കപൂറിന്റെ നാലാം പരിശോധനാഫലവും പോസിറ്റീവ്

Janayugom Online

ബോളിവുഡ് ഗായിക കനിക കപൂറിന്റെ തുടർച്ചയായ നാലാമത്തെ കോവിഡ് പരിശോധന ഫലവും പോസിറ്റീവ്. മാർച്ച് ഒമ്പതിന് ലണ്ടനിൽ നിന്നും തിരിച്ചെത്തിയ കനികയെ രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് മാർച്ച് 20നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലണ്ടനിൽ നിന്നും തിരിച്ചെത്തിയ കനിക ലഖ്നൗവിലും കാൺപുരിലും പൊതു പരിപാടികളിൽ പങ്കെടുത്തിരുന്നു. തുടർന്ന് ഇവരുടെ പരിശോധന ഫലം പുറത്തുവന്നതോടെ പൊതുപരിപാടികളിൽ പങ്കെടുത്തതിന് വലിയ വിമർശനമാണ് കനിക നേരിട്ടത്.

നിലവിൽ സ‍ഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്ററ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ് താരം. അതേസമയം കനികയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകാത്തത് താരത്തിന്റെ കുടുംബത്തിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ലോക്ക്ഡൗൺമൂലം മെച്ചപ്പെട്ട ചികിത്സ പോലും കനികയ്ക്കു ലഭ്യമാക്കാൻ സാധിക്കുന്നില്ലെന്നും കുടുംബം പറയുന്നു. എന്നാൽ കനികയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. അതേസമയം വിഐപി മാതൃകയിലുള്ള കനികയുടെ പെരുമാറ്റത്തിനെതിരെ ആശുപത്രി അധികൃതർ വിമർശനം ഉന്നയിക്കുന്നുണ്ട്.

ENGLISH SUMMARY: Kani­ka Kapoor’s fourth test results is also positive

YOU MAY ALSO LIKE THIS VIDEO