Web Desk

ലഖ്‌നൗ

March 25, 2020, 8:56 pm

കനിക കപൂറിന്റെ പരിശോധനാഫലം മൂന്നാംതവണയും പോസിറ്റീവ്

Janayugom Online

ബോളിവുഡ് ഗായിക കനിക കപൂറിന്റെ കൊറോണ ടെസ്റ്റ് മൂന്നാം തവണയും പോസിറ്റീവ്. കഴിഞ്ഞദിവസം രാത്രിയാണ് ഇവരുടെ മൂന്നാമത്തെ പരിശോധനാ ഫലം പുറത്തുവന്നത്. ഞായറാഴ്ച നടത്തിയ പരിശോധനയിലും പോസിറ്റീവായിരുന്നു. ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ് കനിക.

കനികയുടെ ചികിത്സ തുടരുമെന്ന് ആശുപത്രി ഡയറക്ടർ പ്രൊഫ. പി കെ ധിമാൻ പറഞ്ഞു. രണ്ട് പരിശോധനാഫലമെങ്കിലും നെഗറ്റീവാകാതെ കനികയുടെ ചികിത്സയില്‍ മാറ്റമുണ്ടാകില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, കനികയുടെ സുഹൃത്ത് ഓജസ് ദേശായിയുടെ റിസൽറ്റ് നെഗറ്റീവാണ്. കനികക്കൊപ്പം ദേശായി രണ്ടു ദിവസം താജ് ഹോട്ടലിൽ താമസിച്ചിരുന്നു. മുംബൈയിലെ കസ്തുർബ ആശുപത്രിയിലാണ് ദേശായിയുടെ ടെസ്റ്റ് നടന്നത്.

ടെസ്റ്റ് റിപ്പോർട്ട് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. കനികക്കൊപ്പം ലഖ്‌നൗവിൽ പൊതുചടങ്ങിൽ പങ്കെടുത്തവരുടെ ടെസ്റ്റും നെഗറ്റീവാണ്. നിരവധി രാഷ്ട്രീയ നേതാക്കൾ ഇവർക്കൊപ്പം ചടങ്ങുകളിൽ സംബന്ധിച്ചിരുന്നു. കുറച്ചു നാളുകളായി ലണ്ടനില്‍ താമസിച്ചിരുന്ന കനിക മാര്‍ച്ച്‌ 15 നാണ് നാട്ടിലെത്തിയത്. എന്നാല്‍ രാജ്യത്തു കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്റെ വിദേശ യാത്രയുടെ വിവരങ്ങള്‍ കനിക അധികൃതരെ അറിയിക്കുകയോ സ്വയം ഐസൊലേഷനില്‍ കഴിയുകയോ ചെയ്തിരുന്നില്ല. നാട്ടില്‍ തിരിച്ചെത്തിയ ശേഷം മൂന്ന് പഞ്ചനക്ഷത്ര പാര്‍ട്ടികളാണ് ഇവര്‍ നടത്തിയത്. ഈ പാര്‍ട്ടികളില്‍ രാജ്യത്തെ രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.

Eng­lish Sum­ma­ry; Kani­ka Kapoor’s coro­na test positive

YOU MAY ALSO LIKE THIS VIDEO