സിവിൽ സർവീസ് പരീക്ഷാഫലം: മലയാളത്തിന്റെ അഭിമാന ‘ശ്രീ’

Web Desk
Posted on April 05, 2019, 10:04 pm

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കനിഷ്ക് കടാരിയ ആണ് ഒന്നാം റാങ്ക് .29ാം റാങ്ക് നേടി തൃശൂർ സ്വദേശി ശ്രീലക്ഷ്മി റാം മലയാളത്തിന്റെ അഭിമാനമായി. അതേസമയം വയനാട്ടില്‍ നിന്നുള്ള ആദിവാസി പെണ്‍കുട്ടി ശ്രീധന്യ  410-ാം റാങ്ക് സ്വന്തമാക്കി. കുറിച്യ വിഭാഗത്തില്‍പ്പെടുന്ന ശ്രീധന്യ ആദിവാസി വിഭാഗത്തിൽ നിന്നും സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടുന്ന ആദ്യയാളാണ്. വയനാട് ജില്ലയിലെ പൊഴുതന സ്വദേശിനിയാണ് ശ്രീധന്യ.

Kanishak Kataria, Alumnus Of IIT Bombay, Tops 2018's Civil Service Examഅക്ഷത് ജയിൻ, ജുനൈദ് അഹമ്മദ്, ശ്രേയംസ് കുമാത്, ശ്രുതി ജയന്ത് ദേശ്മുഖ് എന്നിവർ 2 മുതൽ 5 വരെ റാങ്കുകൾ കരസ്ഥമാക്കി.

രഞ്ജന മേരി വർഗീസ് (49), അർജുൻ മോഹൻ (66), ശ്രീധന്യ സുരേഷ് (410) തുടങ്ങിയ മലയാളികളും പട്ടികയിലുണ്ട്. ആദ്യ ഇരുപത്തിയഞ്ച് സ്ഥാനങ്ങളില്‍ 15 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമാണുള്ളത്. 577 ആണ്‍കുട്ടികളും 182 പെണ്‍കുട്ടികളും ഉള്‍പ്പെടെ 759 പേരാണ് ഇത്തവണ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ഒന്നാം റാങ്ക് നേടിയ കനിഷ്ക് കടാരിയ പട്ടിക വിഭാഗത്തിൽ നിന്നുള്ള പരീക്ഷാർഥിയാണ്.