സംസ്ഥാനത്ത് 18 മാസം കൊണ്ട് കനിവ് 108 ആംബുലൻസുകൾ ഓടിയത് മൂന്ന് ലക്ഷം ട്രിപ്പുകൾ. 2019 സെപ്റ്റംബർ 25 മുതലാണ് സംസ്ഥാനത്തെ നിരത്തുകളിൽ കനിവ് 108 ആംബുലൻസുകൾ സേവനം ആരംഭിച്ചത്. അന്ന് മുതൽ 2021 മാർച്ച് 20 വരെയുള്ള കണക്കുകൾ പ്രകാരം 3,00,159 ട്രിപ്പുകളാണ് കനിവ് പൂർത്തിയാക്കിയത്. കോവിഡിന് വേണ്ടി മാത്രം കനിവ് ആംബുലൻസുകൾ ഇതുവരെ ഓടിയത് 2,09,141 ട്രിപ്പുകളാണ്.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം ആളുകൾ 108 ആംബുലൻസിന്റെ സേവനം വിനിയോഗിച്ചത്. 42,990 ട്രിപ്പുകളാണ് ജില്ലയിൽ 108 ആംബുലൻസുകൾ ഓടിയത്. ഇടുക്കി ജില്ലയിൽ നിന്നാണ് ഏറ്റവും കുറവ് വിളികളെത്തിയത്. 8399 ട്രിപ്പുകൾ മാത്രമാണ് ജില്ലയിൽ 108 ആംബുലൻസുകൾ ഇതുവരെ ഓടിയത്. കൊല്ലം 19,000, പത്തനംതിട്ട 14,779, ആലപ്പുഴ 23,527, കോട്ടയം 20,507, എറണാകുളം 17,698, തൃശ്ശൂർ 24,481, പാലക്കാട് 34,056, മലപ്പുറം 27,791, കോഴിക്കോട് 20,977, വയനാട് 9693, കണ്ണൂർ 22,117, കാസർഗോഡ് 14,144 എന്നിങ്ങനെയാണ് ഓരോ ജില്ലകളിലെയും ട്രിപ്പുകളുടെ എണ്ണം. മൂന്ന് കോവിഡ് രോഗികളുടെ ഉൾപ്പടെ 33 പേരുടെ പ്രസവങ്ങൾ കനിവ് ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ഇതുവരെ നടന്നു.
സംസ്ഥാനത്തെ ട്രോമാ കെയർ മേഖലയിൽ സജീവ പങ്ക് വഹിക്കുന്നവരാണ് കനിവ് 108 ആംബുലൻസുകളും അതിലെ ജീവനക്കാരും. സംസ്ഥാനത്തുടനീളം 316 കനിവ് 108 ആംബുലൻസുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാർ, പൈലറ്റുമാർ, എമർജൻസി റെസ്പോൺസ് ഓഫീസർമാർ, ഓഫീസ് ജീവനക്കാർ ഉൾപ്പടെ 1300 ജീവനക്കാർ നിലവിൽ ജോലി ചെയ്തുവരുന്നുണ്ട്. 263 കനിവ് 108 ആംബുലൻസുകളും ആയിരത്തോളം ജീവനക്കാരും നിലവിൽ സംസ്ഥാനത്തുടനീളം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ്.
English summary; Kaniv Ambulances completes 3 lakh trips
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.