റോഡരികിൽ വളർന്ന കഞ്ചാവു ചെടി നശിപ്പിച്ചു

Web Desk
Posted on January 04, 2019, 9:53 pm
കൊയിലാണ്ടി: റോഡരികിൽ വളർന്ന കഞ്ചാവു ചെടി കണ്ടെത്തി. പതിനാലാം മൈൽസിനു സമീപം കഞ്ചാവു ചെടി കണ്ടവർ പൊലീസിൽ അറിയിക്കുകയായിരുന്നു. എസ് ഐ സാജു എബ്രഹാമിന്റെ നേതൃത്വത്തിൽ പൊലീസെത്തി ചെടി നശിപ്പിച്ചു. താനെ വളർന്നതാണെന്ന് കരുതുന്നു.