വിശാഖപട്ടണത്ത് വന്‍ കഞ്ചാവ് വേട്ട

Web Desk
Posted on September 19, 2019, 8:34 am

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് വന്‍ കഞ്ചാവ് വേട്ട. 414 കിലോ കഞ്ചാവാണ് എക്‌സൈസ് പോലീസ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനത്തില്‍നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.