കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ അതിക്രമിച്ച് കയറി പതിമൂന്ന്കാരിയെ പീഡിപ്പിച്ചത് ദിവസങ്ങളോളം പിന്തുടർന്ന് കൃത്യമായ നിരീക്ഷണത്തിനൊടുവിലെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ.അറസ്റ്റിലായ കരിമ്പുകയം സ്വദേശി അരുൺ സുരേഷിനെ കോടതി റിമാൻഡ് ചെയ്തു. കോഴിക്കോട്ടേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് അരുൺ പിടിയിലായത്.പലപ്പോഴും പെൺകുട്ടി വഴിയിൽ കണ്ടുള്ള പരിചയമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് അരുൺ സുരേഷ് കുറ്റസമ്മത മൊഴിയിൽ പറഞ്ഞു. പതിമൂന്നുകാരിയെ പിന്തുടർന്ന് വിവരങ്ങൾ ശേഖരിച്ചാണ് ആളില്ലാത്ത സമയം നോക്കി വ്യാഴാഴ്ച വീട്ടിലെത്തിയത്. പെൺകുട്ടി സ്‌കൂൾ വിട്ട് വന്നയുടൻ വെള്ളം ചോദിച്ചെത്തുകയായിരുന്നു. വെള്ളമെടുക്കാൻ ഉള്ളിൽ പ്രവേശിച്ച പെൺകുട്ടിക്കൊപ്പം അരുൺ വീട്ടിനുള്ളിലേക്ക് കയറി. തുടർന്നായിരുന്നു പീഡനം. കൃത്യത്തിനു ശേഷം ഓടിരക്ഷപെട്ട പ്രതി കോഴിക്കോട്ടേക്ക് രക്ഷപ്പെടാനാണ് ശ്രമിച്ചത്.
you may also like this video
ഇയാൾക്ക് പ്രദേശത്ത് സുഹൃത്തുക്കളുമുണ്ടായിരുന്നു. സ്ഥിരമായി പ്രദേശത്ത് ഇയാൾ എത്താറുമുണ്ടായിരുന്നു.പോലീസ് കേസെടുത്തതോടെ അരുൺ സുരേഷ് രക്ഷപ്പെടാനുള്ള ശ്രമം നടത്തി. സഹായം അഭ്യർഥിച്ച് സുഹൃത്തുക്കളെയും ബന്ധുക്കളെയും സമീപിച്ചു. കാഞ്ഞിരപ്പള്ളിയിലൂടെ ബൈക്കിൽ വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച ഇയാൾ പിന്നീട് ബൈക്ക് ഉപേക്ഷിച്ച് ഓട്ടോറിക്ഷയിലാക്കി യാത്ര. പിന്നീട് ബസിൽ കോഴിക്കോടിന് പോകാൻ ശ്രമം നടത്തി. കൈയിൽ പണമില്ലാത്തതിനാൽ യാത്ര പകുതിവെച്ച് നിർത്തി തിരികെപ്പോന്നു. കയ്യിലുള്ള പണം തികയാതെ വന്നതോടെ, സുഹൃത്തിന്റെ കൈയിൽ നിന്നും പണം കടം വാങ്ങാൻ ഇയാൾ തിരികെ കാഞ്ഞിരപ്പള്ളിക്ക് വരുകയായിരുന്നു.പണം വാങ്ങാനെത്തിയ പ്രതിയെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പിന്തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരം മദ്യപാനിയായ അരുൺ മൊബൈൽ മോഷണം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്. പോക്‌സോ നിയമം ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.