Web Desk

മുംബൈ

May 10, 2021, 3:19 pm

കോവിഡ് ചെറിയൊരു പനി മാത്രം; കങ്കണയുടെ പോസ്റ്റ് നീക്കം ചെയ്ത് ഇൻസ്റ്റഗ്രാം

Janayugom Online

ട്വിറ്ററിനു പിന്നാലെ കങ്കണ റണൗട്ടിനെതിരെ നടപടി എടുത്ത് ഇൻസ്റ്റഗ്രാം. കോവിഡ് ബാധിച്ചുവെന്ന് അറിയിച്ച് നടി പങ്കുവച്ച കുറിപ്പാണ് വിവാദമായത്. കോവിഡ് ഒരു ചെറിയ പനിയാണെന്നും അതിന് ആവശ്യമില്ലാത്ത പ്രചാരണം നൽകി ​ആളുകളെ പേടിപ്പിക്കുന്നുവെന്നും നടി കുറിപ്പിൽ പറഞ്ഞിരുന്നു.

ഇന്ത്യയിൽ ആയിരക്കണക്കിന് പേർ ദിവസവും കോവിഡ് ബാധിച്ച് മരിച്ചുകൊണ്ടിരിക്കുമ്പോൾ താരം രോഗത്തെ ചെറിയൊരു പനി എന്ന് വിശേഷിപ്പിച്ചതിൽ വിമർശനം ശക്തമായിരുന്നു. പ്രതിഷേധം കടുത്തതോടെ ഇൻസ്റ്റഗ്രാം ഈ കുറിപ്പ് നീക്കം ചെയ്യുകയായിരുന്നു.

പോസ്റ്റ് നീക്കം ചെയ്ത നടപടിയെ വിമർശിച്ച് കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നിലപാട് രേഖപ്പെടുത്തി. ‘കോവിഡിനെ തകർക്കുമെന്ന് പറഞ്ഞത് ചിലരെ വേദനിപ്പിച്ചതിനാൽ ഇൻസ്റ്റഗ്രാം എന്റെ പോസ്റ്റ് നീക്കം ചെയ്തിരിക്കുകയാണ്. ട്വിറ്ററിൽ, തീവ്രവാദികളേയും കമ്യൂണിസ്റ്റ് അനുഭാവികളേയും കുറിച്ച് കേട്ടിരുന്നു. ഇപ്പോഴിതാ കോവിഡ് ഫാൻ ക്ലബ്ബും. രണ്ട് ദിവസമായി ഇൻസ്റ്റഗ്രാമിലുണ്ട്. പക്ഷേ ഒരാഴ്ച്ചയിൽ കൂടുതൽ ഇവിടെ കാണുമെന്ന് തോന്നുന്നില്ല.’–നടി പ്രതികരിച്ചു.

കോവിഡ് വിവരം അറിയിച്ച് നടി എഴുതിയ കുറിപ്പ് ഇങ്ങനെ: ‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണുകളിൽ നേരിയ ക്ഷീണവും ബലഹീനതയും അനുഭവപ്പെട്ടു, ഹിമാചലിലേക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു, അതിനാൽ ഇന്നലെ കെോവിഡ് ടെസ്റ്റ് നടത്തി, ഇന്ന് ഫലം വന്നു, ഞാൻ പോസിറ്റീവ് ആണ്. നിലവിൽ ക്വാറന്റീനിലാണ്. ഈ വൈറസ്‌ എന്റെ ശരീരത്തില്‍ പാര്‍ട്ടി നടത്തുന്ന കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ അറിഞ്ഞ സ്ഥിതിക്ക് എനിക്കറിയാം ഞാന്‍ അതിനെ ഇല്ലാതെയാക്കും എന്ന്. പേടിച്ചാല്‍ അത് നിങ്ങളെ വീണ്ടും പേടിപ്പിക്കും എന്നുള്ളത് കൊണ്ട് ആരും ഒരു ശക്തിക്കും വഴങ്ങി കൊടുക്കരുത്. വരൂ നമുക്ക് കോവിഡിനെ നശിപ്പിക്കാം. ഒന്നുമില്ല, ഇത് ചെറിയ ജലദോഷപ്പനി മാത്രമാണ്. മാധ്യമശ്രദ്ധ കിട്ടി ആളുകളെ പേടിപ്പിക്കുന്നു എന്ന് മാത്രം. ഹര ഹര മഹാദേവ്.’

Eng­lish Sum­ma­ry : Kan­gana Ranaut insta­gram post about covid

You may also like this video :