മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ ബോളിവുഡ് നടി കങ്കണ റണൗട്ടും സഹോദരി രംഗോലി ചന്ദും ഹാജരാകാൻ ആവശ്യപ്പെട്ട് മുംബൈ പൊലീസിന്റെ നോട്ടീസ്. മഹാരാഷ്ട്രയിലെ ബാന്ദ്ര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ നവംബർ 10, നവംബർ 11 തീയതികളിൽ മൊഴി നൽകാൻ ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിൽ മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 21 നും ഇരുവർക്കും നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഹിമാചൽ പ്രദേശിൽ കസിൻ സഹോദരന്റെ വിവാഹ തയ്യാറെടുപ്പുകളിൽ തിരക്കിലാണെന്ന് റണൗട്ട് തന്റെ അഭിഭാഷകൻ മുഖേന അറിയിച്ചതിനെ തുടർന്നാണ് രണ്ടാമതും നോട്ടീസ് നൽകിയിരിക്കുന്നത്.
ബോളിവുഡ് കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്നസ് പരിശീലകനുമായ മുനവ്വർ അലി സയിദ് എന്നയാളാണ് കങ്കണയ്ക്കും രംഗോലിക്കുമെതിരെ കോടതിയെ സമീപിച്ചത്. ഇരുവരും സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനും വർഗീയ വിദ്വേഷം പടർത്താനും ശ്രമിച്ചുവെന്നാണ് ഹർജിക്കാരന്റെ ആരോപണം.
പരാതി പ്രഥമദൃഷ്ട്യാൽ പരിശോധിച്ചതിൽനിന്ന്, ആരോപണ വിധേയ കുറ്റം ചെയ്തതായി ബോധ്യപ്പെട്ടുവെന്നാണ് മെട്രോപോളിറ്റൻ മജിസ്ട്രേട്ട് ജയ്ദിയോ ഖുലേ അഭിപ്രായപ്പെട്ടത്. ആരോപണങ്ങൾ ട്വിറ്റർ, അഭിമുഖങ്ങൾ എന്നിങ്ങനെ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായപ്രകടനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
English summary; kankana samans
You may also like this video;