Web Desk

ബംഗളുരു

June 07, 2020, 6:27 pm

നടി മേഘ്നാരാജിന്റെ ഭർത്താവായ യുവനടൻ അന്തരിച്ചു

Janayugom Online

മലയാളികൾക്ക്‌ സുപരിചിതയായ നടി മേഘ്നാ രാജിന്റെ ഭർത്താവും കന്നടയിലെ യുവ നടനുമായ ചിരഞ്ജീവി സർജ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശ്വാസ തടസം അനുഭവപ്പെട്ടതിനെത്തുടർന്നാണ്‌ ശനിയാഴ്ച ചിരഞ്ജീവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. പ്രായക്കുറവായതിനാൽ ഹൃദയാഘാതമാണെന്ന് ആദ്യം കരുതിയിരുന്നില്ല. പിന്നീട്‌ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ചയോടെ മരണത്തിന്‌ കീഴടങ്ങുകയായിരുന്നു.

നടൻ അർജ്ജുന്റെ ബന്ധു കൂടിയായ ചിരഞ്ജീവി സർജ ഇരുപതിൽ അധികം കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്‌. കന്നഡ സൂപ്പർ താരം ധ്രുവ സർജയുടെ സഹോദരനാണ്‌. 2009ൽ ആയുദപ്രാമ എന്ന ചിത്രത്തിലൂടെയാണ്‌ ചിരഞ്ജീവി സർജ അഭിനയരംഗത്തേക്ക്‌ എത്തുന്നത്‌. 2018ലാണ്‌ മലയാളികളുടെ കൂടി പ്രിയ നടിയായ മേഘ്നാ രാജിനെ വിവാഹം ചെയ്യുന്നത്‌.

YOU MAY ALSO LIKE THIS VIDEO