കന്നഡ ഭാഷയിലെ മുഴുവന്‍ വാക്കുകളും മലയാളത്തിലേക്ക് മൊഴിമാറ്റി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി നിഘണ്ടു തയ്യാറാകുന്നു. സംസ്ഥാന വാണിജ്യ വകുപ്പില്‍ നിന്ന് വിരമിച്ച കാസര്‍കോട്, ഉദുമ ആറാട്ട്കടവ് സ്വദേശിയായ ബി ടി ജയറാമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഭാഷാസ്നേഹികള്‍ക്കും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും അതിനേക്കാള്‍ ഉപരി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാസര്‍കോട് ജില്ലയിൽ കന്നഡ മേഖലയിലെത്തി ജോലി ചെയുന്ന ഉദ്യോഗസ്ഥര്‍ക്കും നിഘണ്ടു ഉപകാരപ്പെടും. ഈ നിഘണ്ടുവില്‍ കന്നഡ പദത്തിന്റെ ഉച്ചാരണം മലയാള ലിപിയില്‍ എഴുതിയിട്ടുണ്ട്. ഓരോ പദത്തിന്റെയും നാനാര്‍ത്ഥങ്ങള്‍ കാസര്‍കോടുകാര്‍ക്ക് മനസിലാകും വിധം നാടന്‍ ശൈലിയിലും മൊഴിമാറ്റം ചെയ്ത് ചേര്‍ത്തിട്ടുണ്ട് .
രണ്ടു വര്‍ഷത്തോളമായി തുടരുന്ന പ്രവൃത്തിയുടെ അവസാനവട്ട മിനുക്കുപണിയുടെ തിരക്കിലാണിപ്പോള്‍ ജയറാം. 1500 ലേറെ പേജുകളുള്ള നിഘണ്ടുവിന്റെ ഡിടിപി പ്രിന്റ് ഈ മാസം പൂര്‍ത്തിയാകും. കന്നഡയിലെ വാക്കുകള്‍ മംഗളൂരിലെ ഡോ. മീനാക്ഷി രാമചന്ദ്രനും മലയാളം വാക്കുകള്‍ എഴുത്തുകാരന് ഉദുമയിലെ പ്രൊഫ. എം എ റഹ്മാനുമാണ് പരിശോധിച്ചത്. ഇരു ഭാഷകളുടെ സങ്കലനം വിവര്‍ത്തകനും എഴുത്തുകാരനും അധ്യാപകനുമായ കാസര്‍കോട്ടെ കെ വി കുമാരന് മാസ്റ്റര്‍ ആണ് നിര്‍വഹിച്ചത്. തിരുവനന്തപുരത്ത് മറ്റൊരു ജോലിയുമായി കഴിയുകയായിരുന്ന ജയറാം യാദൃച്ഛികമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായ പ്രൊഫ. വി കാര്ത്തികേയന് നായരെ കണ്ടുമുട്ടുന്നതോടെയാണ് കന്നഡ-മലയാള ഭാഷാ നിഘണ്ടു തയ്യാറാക്കാനുള്ള ദൗത്യം ഏറ്റെടുക്കാന്‍ അവസരമൊരുങ്ങിയതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ENGLISH SUMMARY: Kannada-Malayalam dictionary ready; Assigned by BT Jayaram
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.