20 April 2024, Saturday

Related news

April 10, 2024
March 7, 2024
February 26, 2024
February 21, 2024
February 16, 2024
February 7, 2024
January 15, 2024
December 15, 2023
November 30, 2023
November 22, 2023

കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാര്‍ അന്തരിച്ചു

Janayugom Webdesk
ബംഗളൂരു
October 29, 2021 2:36 pm

കന്നഡ സൂപ്പര്‍താരം പുനീത് രാജ്‌കുമാര്‍ (46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇതിഹാസ താരം രാജ്‌കുമാറിന്റെ മകനാണ് പുനീത് രാജ്‌കുമാര്‍. ഇന്‍ഡസ്‌ട്രിയില്‍ അപ്പു എന്നാണ് താരം അറിയപ്പെടുന്നത്.
1985ല്‍ ബെട്ടഡ ഹൂവു എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് പുനീത് സിനിമയിലേക്കെത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ‌്തു. തുടര്‍ന്ന് കര്‍ണാടക സര്‍ക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.
2002ല്‍ പുറത്തിറങ്ങിയ അപ്പു എന്ന ചിത്രത്തിലൂടെയാണ് പുനീത് സൂപ്പര്‍ താരപദവിയിലേക്ക് ഉയരുന്നത്. അഭി, വീര കന്നഡിഗ, അജയ്, അരശ്, റാം, ഹുഡുഗാരു, അഞ്ജനി പുത്ര എന്നിവയാണ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍. യുവരത്ന എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി റിലീസ് ചെയ‌്തത്. സാന്‍ഡല്‍വുഡ് സൂപ്പര്‍താരം ശിവരാജ് കുമാര്‍ സഹോദരനാണ്.

 

Eng­lish Sum­ma­ry: Kan­na­da super­star Puneet Rajku­mar has passed away

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.