സിവിൽ സർവീസിൽ നിന്ന് സ്വയം വിരമിക്കാൻ രാജി സമർപ്പിച്ച കണ്ണൻ ഗോപിനാഥിനോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ സാഹചര്യത്തിലാണ് നടപടി. എന്നാൽ, തിരിച്ചിനി ഐഎഎസിലേക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇദ്ദേഹം.കേന്ദ്ര സർക്കാർ കൂടുതൽ പീഡിപ്പിക്കാനാണ് ഇപ്പോൾ തിരിച്ചു വിളിച്ചതെന്നും സർക്കാരിന്റെ പ്രതികാര ബുദ്ധിയാണ് ഇതിന് പിന്നിലെന്നും കണ്ണൻ ഗോപിനാഥ് പ്രതികരിച്ചു. പ്രതികൂല ഘട്ടങ്ങളിൽ സർക്കാരിന് വേണ്ടി സന്നദ്ധ പ്രവർത്തനം ചെയ്യാൻ തയ്യാറാണെന്നും എന്നാലിനി ഐഎഎസ് ഉദ്യോഗസ്ഥൻ ആയി ഇല്ലെന്നുമാണ് കണ്ണൻ ഗോപിനാഥന്റെ നിലപാട്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കണ്ണൻ ഗോപിനാഥൻ ഐഎഎസ്സിൽ നിന്ന് രാജി വെച്ചത്. അതുവരെ ചെയ്ത ജോലിയുടെ ശമ്പളം ഇതുവരെയും ലഭിച്ചിട്ടില്ല. രാജിവെച്ച് എട്ട് മാസം കഴിഞ്ഞുള്ള കേന്ദ്രത്തിന്റെ തിരിച്ചു വിളി ആത്മാർത്ഥമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ENGLISH SUMMARY: Kannan gopinadh denained central proposal to rejoin civil service
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.