May 28, 2023 Sunday

Related news

April 25, 2020
April 12, 2020
March 22, 2020
March 14, 2020
March 3, 2020
February 29, 2020
February 27, 2020
February 25, 2020
February 24, 2020
February 22, 2020

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം; ആയിരക്കണക്കിന് കോലങ്ങള്‍ നിറയട്ടെ: കണ്ണന്‍ ഗോപിനാഥന്‍

Janayugom Webdesk
December 29, 2019 11:54 am

ചെന്നൈ: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച്‌ കോലം വരച്ചവരെ അറസ്റ്റ് ചെയ്ത ചെന്നൈ പൊലിസിന്റെ നടപടിക്കെതിരെ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. ട്വീറ്റ് പരമ്പരയിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്. നിങ്ങള്‍ക്ക് ചിന്തിക്കാനാവുമോ ഈ കോലം വരച്ചതിന് അഞ്ചുപേരെ, അതും പെണ്‍കുട്ടികളുള്‍പെടെ അറസ്റ്റ് ചെയ്തിരിക്കുന്നു. കോലത്തിന്റെ ചിത്രം പങ്കുവെച്ച്‌ അദ്ദേഹം ട്വീറ്റ് ചെയ്തു. ചെന്നൈ മുഴുവന്‍ ഇത്തരത്തിലുള്ള കോലങ്ങള്‍ വരക്കാനും പ്രതിഷേധിക്കാനും അദ്ദേഹം ട്വീറ്റ് ചെയ്തു. എല്ലായിടത്തും ആയിരക്കണക്കിന് കോലങ്ങള്‍ നിറയട്ടെ മറ്റൊരു ട്വീറ്റില്‍ അദ്ദേഹം ആഹ്വാനം ചെയ്യുന്നു. കോലം പ്രതിരോധം എന്നെഴുതിയ ഒരു പോസ്റ്ററും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.ഇന്ന് രാവിലെയാണ് കോലം വരച്ച പ്രതിഷേധിച്ച അഞ്ചുപേരെ ചെന്നൈ പൊലിസ് അറസ്റ്റ് ചെയ്തത്, ജാമ്യം എടുക്കാന്‍ ചെന്ന അഭിഭാഷകരെ തടഞ്ഞു വെക്കുകയും ചെയ്തിരുന്നു.

നേരത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡി.എം.കെയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിച്ച മഹാറാലിയില്‍ പങ്കെടുത്ത എം.കെ.സ്റ്റാലിന്‍ അടക്കം 8000 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

‘you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.