പള്ളിയുടെ ‘സെറ്റ്’ അല്ലേ എന്ന് ചിരിച്ചു തള്ളുന്നവരോട് “നിങ്ങളാണിനിയും ഉറക്കമുണരാത്തവർ”

Web Desk
Posted on May 25, 2020, 5:52 pm

മിന്നൽ മുരളി എന്ന സിനിമയുടെ ആലുവയിലെ സെറ്റ്‌ തകർത്തത്‌ വൻ പ്രതിഷേധത്തിന്‌ ഇട നൽകിയിരിക്കുകയാണ്‌. രാഷ്ട്രീയ ബജ്രംഗദൾ എന്ന സംഘടനയാണ്‌ സെറ്റ്‌ തകർത്തതെന്ന് അവർ തന്നെ സോഷ്യൽ മീഡിയയിലൂടെ സമ്മതിച്ചു കഴിഞ്ഞു. സംഭവ്ത്തെക്കുറിച്ച്‌ സിനിമാ മേഖലയിലും പൊതു സമൂഹത്തിനിടയിലും വ്യാപക പ്രതിഷേധം ഉയരുകയാണ്‌. പ്രതികൾക്കെതിരെ ശക്തമായ നടപടികൾ എടുക്കുമെന്ന് മുഖ്യമന്ത്രി ഇതിനകം പറഞ്ഞു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട്‌ നടൻ കണ്ണൻ നായർ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്‌ ചർച്ചയാവുകയാണ്‌. കുറിപ്പിന്റെ പൂർണ്ണരൂപം ചുവടെ.

ഗാന്ധിജിയെ വധിക്കുമ്പോൾ അവർ ഹിന്ദു മഹാസഭ ആകുന്നു
അയോദ്ധ്യ തകർക്കുമ്പോൾ അവർ ഹിന്ദു പരിഷത്ത് ആകുന്നു
ഗ്രഹാം സ്റ്റെയിന്സിനെ പച്ചക്ക് കത്തിക്കുമ്പോൾ അവർ ബജ്‌രംഗ്‌ദൾ ആകുന്നു
ഗൗരീ ലന്കേഷിനെ വെടി വെക്കുമ്പോൾ അവർ ഹനുമാൻ സേന ആകുന്നു
അഖ്ലാക്കിനെ തല്ലിക്കൊല്ലുമ്പോൾ അവർ ഗോ രക്ഷക് സേന ആകുന്നു
പദ്മാവത് നെതിരെ വാളുയർത്തുമ്പോൾ അവർ കർണി സേന ആകുന്നു
മിന്നൽ മുരളിയുടെ സെറ്റ് തകർക്കുമ്പോൾ അവർ രാഷ്ട്രീയ ബജ്‌രംഗ്‌ദൾ ആകുന്നു

ആത്യന്തികമായി അവർക്കൊരു ഭാഷയെ അറിയൂ, അത് സംഘ്പരിവാറിന്റേതാണ്.
അവർക്കൊരു രൂപമേ ഉള്ളൂ, അത് RSS ന്റേതാണ്.
അവർക്കൊരു പേരേയുള്ളു, അത് BJP ആണ്…

പള്ളിയുടെ ‘സെറ്റ്’ അല്ലേ എന്ന് ചിരിച്ചു തള്ളുന്നവരോട് “നിങ്ങളാണിനിയും ഉറക്കമുണരാത്തവർ”

High­ly Con­demnable #Min­nal­Mu­rali #BasilJoseph Sophia Paul Arun Anirud­han Pavi Sankar

YOU MAY ALSO LIKE THIS VIDEO