മുഴക്കുന്നിൽ ഭാര്യയെയും ഭർത്താവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിൽ വഴിത്തിരിവ്. പൂവളപ്പിൽ മോഹൻദാസ്, ജ്യോതി എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മോഹൻദാസിനെ ഉത്തരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലും ഭാര്യ ജ്യോതിയെ കട്ടിലിൽ മരിച്ച നിലയിലുമായിരുന്നു. മോഹൻദാസ് ജ്യോതിയെ ഇലക്ട്രിക് വയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്നാണ് പൊലീസിന്റെ സ്ഥിരീകരണം.
ഇയാൾ സ്ഥിരം മദ്യപിച്ചെത്തി ഭാര്യയെ ഉപദ്രവിക്കുന്നതും വഴക്കിടുന്നതും പതിവായിരുന്നു. സംഭവ ദിവസവും മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടുകയും ഒടുവിൽ ജ്യോതിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്യുകയും ആയിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.