Janayugom Online
kannur airport

കണ്ണൂരിൽ നിന്നും വിദേശ ഫ്ലൈറ്റുകൾക്ക് ഉറപ്പ്

Web Desk
Posted on June 23, 2018, 1:13 pm

സെപ്തംബറില്‍ ഉത്ഘാടനം ചെയ്യുന്ന കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാനകമ്പനികളെ അനുവദിക്കുന്ന കാര്യം സജീവമായി പരിഗണിക്കുമെന്ന് കേന്ദ്രവ്യോമയാന മന്ത്രി സുരേഷ് പ്രഭു ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യുമെന്നും സുരേഷ് പ്രഭുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മുഖ്യമന്ത്രി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഡൊമസ്റ്റിക് ഫ്ലൈറ്റുകൾ മാത്രമേ പ്രവർത്തിപ്പിക്കാൻ കഴിയൂ എന്ന ആശങ്കയാണ്‌ ഇതോടെ അവസാനിക്കുന്നത്. ഡൽഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂർ , ഹൈദരാബാദ് എന്നിവയെ മാത്രം ഹബ്ബ്ക ളാക്കി വച്ച് മറ്റു വിമാനത്താവളങ്ങളിലെ അന്തരാഷ്ട്ര സർവ്വീസുകൾ ചുരുക്കാൻ കേന്ദ്രം ശ്രമം നടത്തുന്നതിനിടെയാണ് കണ്ണൂരിനു ഈ ഉറപ്പ് ലഭിക്കുന്നത്.