28 March 2024, Thursday

കണ്ണൂര്‍ ബോംബേറ്; നാല് പേരെ കസ്റ്റഡിയിലെടുത്തു

Janayugom Webdesk
കണ്ണൂര്‍
February 14, 2022 9:08 am

കണ്ണൂര്‍ ബോംബേറുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത നാല് പേരെ എടക്കാട് പോസീസ് ചോദ്യം ചെയ്യുന്നു. സികെ റിജില്‍, സനീഷ്, അക്ഷയ്, ജിജില്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പിടിയിലായവര്‍ ഏച്ചൂര്‍ സ്വദേശികളാണ്. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. കൊല്ലപ്പെട്ട ജിഷ്ണു എത്തിയത് ബേംബെറിഞ്ഞ സംഘത്തിനെപ്പമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ജിഷ്ണുവിനും അക്ഷയ്ക്കും മിഥുനും ബോംബിന്റെ കാര്യം അറിയാമായിരുന്നു. ഏറുപടക്കം വാങ്ങി സ്ഫോടകവസ്തുക്കള്‍ ചേര്‍ത്താണ് നാടന്‍ ബോംബുണ്ടാക്കിയത്. പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.

വിവാഹത്തലേന്ന് ചേരിതിരിഞ്ഞ് തര്‍ക്കമുണ്ടായെന്നാണ് വിവരം. പാട്ടിനെയും, നൃത്തത്തെച്ചൊല്ലിയുമായിരുന്നു തര്‍ക്കം. പിറ്റേന്ന് ആസൂത്രിതമായി ബോംബുമായെത്തി. സ്ഫോടനത്തിന് പിന്നാലെ സംഘം വാനില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

Eng­lish sum­ma­ry; Kan­nur bomber, Four peo­ple were tak­en into custody

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.