24 January 2026, Saturday

Related news

January 23, 2026
January 22, 2026
January 5, 2026
January 4, 2026
December 24, 2025
December 23, 2025
December 22, 2025
December 15, 2025
December 5, 2025
November 20, 2025

നിമിഷനേരത്തില്‍ തീ ആളിക്കത്തി, ഡോര്‍ ലോക്കായതിനാല്‍ ദമ്പതികള്‍ക്ക് ഇറങ്ങാൻ കഴിഞ്ഞില്ല; നിസ്സഹായരായി നാട്ടുകാര്‍

Janayugom Webdesk
കണ്ണൂര്‍
February 2, 2023 2:54 pm

കണ്ണൂരിൽ ഓടുന്ന കാറിന് തീപിടിച്ച് ​ഗർഭിണിയായ യുവതിയും ഭര്‍ത്താവും മരിക്കുന്നത് നേരിൽ കണ്ടതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. കുറ്റ്യാട്ടൂർ കാരാപറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം.

പൂർണ്ണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുവന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവും മുൻ സീറ്റുകളിലും മറ്റ് നാല് പേർ പുറകിലെ സീറ്റുകളിലുമായിരുന്നു ഉണ്ടായിരുന്നത്. കാർ ഡോർ ജാമായതിനാൽ മുൻ സീറ്റുകളിലുണ്ടായിരുന്ന ദമ്പതികള്‍ പുറത്തിറങ്ങാൻ കഴിയാതെ കുടുങ്ങി പോകുകയായിരുന്നു.

കാറിന്റെ മുൻഭാ​ഗത്താണ് ആദ്യം തീ പടർന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാർ പൂർണ്ണമായും കത്തി നശിച്ച അവസ്ഥയിലാണുള്ളത്. കാറിന്റെ സീറ്റ് പൂർണ്ണമായും കത്തി നശിച്ചു. പിൻസീറ്റിലിരുന്ന ഒരു കുട്ടിയുൾപ്പെടെയുള്ളവരാണ് രക്ഷപ്പെട്ടത്. രക്ഷിക്കാൻ വേണ്ടി കൈകൾ പുറത്തേക്കിട്ട് നിലവിളിക്കുന്ന ദൃശ്യങ്ങൾ കാണമായിരുന്നു എന്നും നാട്ടുകാര്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.