കണ്ണൂർ തയ്യലിൽ ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ അമ്മ ശരണ്യയുടെ കാമുകൻ അറസ്റ്റിൽ. ശരണ്യയുടെ കാമുകൻ നിതിനാണ് അറസ്റ്റിലായത്.പ്രേരണാക്കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടിയെ കൊലപ്പെടുത്താൻ കാമുകൻറെ പ്രേരണ ശരണ്യയ്ക്ക് മേൽ ഉണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായി ഭർത്താവ് പ്രണവ് പോലീസിൽ മൊഴി നൽകിയിരുന്നു. ഇതേതുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് പ്രേരണയ്ക്ക് കാമുകൻ അറസ്റ്റിലായത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യും. കുട്ടിയെ കൊലപ്പെടുത്തിയതിൻറെ തലേദിവസം കാമുകനും ശരണ്യയും വീടിന് സമീപം കൂടിക്കാഴ്ച നടന്നുവെന്നും പോലീസിന് വ്യക്തമായിട്ടുണ്ട്. കേസിൽ നേരത്തെ തന്നെ നിധിൻറെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കുട്ടിയെ കൊലപ്പെടുത്താൻ താൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും ആസൂത്രണത്തെക്കുറിച്ച് അറിവില്ലെന്നും ഇയാൾ പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ ഈ മൊഴി കാര്യമാക്കാതെ പോലീസ് ഇന്നും ചോദ്യം ചെയ്യാൻ നിധിനെ വിളിപ്പിച്ച ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
English summary: kannur case boy friend arrest
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.