പതിനാലുകാരന് സമ്പർക്കത്തിലൂടെ രോഗം: കണ്ണൂർ നഗരം അടച്ചു

Web Desk

കണ്ണൂ‍ർ

Posted on June 17, 2020, 10:24 pm

കണ്ണൂർ നഗരം കണ്ടെയ്‌ൻമെൻറ് സോണാക്കി അടച്ചു. പതിനാലുകാരന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതാണ് കാരണം. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കണ്ണൂർ കോർപറേഷനിലെ 51, 52, 53 ഉൾപ്പെടുന്ന ടൗൺ, പയ്യാമ്പലം ഭാഗങ്ങൾ അടച്ചിടാൻ ഉത്തരവിട്ടതായി കളക്ടർ അറിയിച്ചു. കണ്ണൂർ ജില്ലയിൽ ഇന്ന് നാല് പേർക്കാണ് രോഗം സ്ത്രീകരിച്ചത് . രണ്ട് പേർ വിദേശത്ത് നിന്ന് എത്തിയവരും ഒരാൾ മുംബൈയിൽ നിന്നും എത്തിയതുമാണ്. 14 വയസുള്ള വിദ്യാർത്ഥിക്ക് സമ്പർക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു.

Eng­lish sum­ma­ry: Kan­nur city declared as covid hotspot

You may also like this video: