March 22, 2023 Wednesday

Related news

October 24, 2020
September 23, 2020
September 10, 2020
September 4, 2020
September 3, 2020
July 27, 2020
July 24, 2020
July 22, 2020
July 17, 2020
July 16, 2020

അതിർത്തി പാലങ്ങൾ അടച്ചു, ഗതാഗതം പരിമിതപ്പെടുത്തി കണ്ണൂർ ജില്ലാ ഭരണകൂടം

Janayugom Webdesk
കാസർകോട്
July 17, 2020 2:58 pm

കാസർകോട്, കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിർത്തിയിലെ ഇടറോഡുകളും പാലങ്ങളും കണ്ണൂർ ജില്ലാ ഭരണകൂടം അടച്ചു. കാസർകോട്, കോഴിക്കോട് ജില്ലകളിൽ സമ്ബർക്ക രോഗികൾ കൂടുന്ന സാഹചര്യത്തിലാണ് അതിർത്തികൾ അടച്ചത്. ചെക്ക് പോസ്റ്റ് സ്ഥാപിച്ച് ദേശീയ പാതയിൽ ഗതാഗതം പരിമിതപ്പെടുത്തി. സമ്ബർക്ക രോഗികൾ കൂടുതലുള്ള നാല് പൊലീസ് സ്റ്റേഷൻ പരിധികൾ കണ്ടെയിൻമെന്റ് സോണുകളാക്കി. കർണാടകത്തിൽ നിന്നും അതിർത്തി കടന്ന് കൂടുതൽ പേർ എത്തുന്നത് നിയന്ത്രിക്കാനാണ് കാസർകോടുവഴിയുള്ള ഇടറോഡുകളും പാലങ്ങളും ജില്ലാ ഭരണകൂടം അടച്ചത്.

ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിറ്റാരിക്കൽ പാലവയൽ, കമ്ബല്ലൂർ, നെടുങ്കല്ല് പാലങ്ങളും ചെറുപുഴ ചെക്കുഡാമുമാണ് അടച്ചത്. ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. ഇരു ജില്ലകളേയും ബന്ധിപ്പിക്കുന്ന മലയോര ഹൈവേ വഴി സർവ്വീസ് നടത്തുന്ന ബസ്സുകളും ചെറുപുഴവരെ മാത്രമാണ് ഓടുന്നത്. കണ്ണൂർ കാസർകോട് അതിർത്തി വഴിയുള്ള ദേശീയപാതയിൽ സ്വകാര്യ വാഹനങ്ങൾ കടത്തിവിടുന്നുണ്ടെങ്കിലും കാലിക്കടവിൽ ചെക്ക്പോസ്റ്റ് സ്ഥാപിച്ച് പൊലീസ് പരിശോധന കർശനമാക്കി.

കോഴിക്കോടുമായി അതിർത്തി പങ്കിടുന്ന മോന്താൽ, കാഞ്ഞിരക്കടവ് പാലങ്ങളും ഇടറോഡുകളും അടച്ചു. പെരിങ്ങത്തൂർ വഴി അത്യാവശ്യമുള്ള യാത്രക്കാരെ മാത്രം കടത്തിവിടും. മാഹി വഴിയും കർശന പരിശോധ ഉണ്ടാകും. ഇന്നലെ എട്ടുപേർക്ക് സമ്ബർക്കത്തിലൂടെ രോഗം ബാധിച്ച സാഹര്യത്തിൽ പാനൂർ നഗരസഭയും കുന്നോത്ത്പറമ്ബ് പഞ്ചായത്തും കണ്ടെയിൻമെൻറ് സോണാക്കി. കൂത്ത് പറമ്ബ്, ന്യൂമാറി ചൊക്ലി, സ്റ്റേഷൻ പരിധികളിലും കനത്ത നിയന്ത്രണം ഉണ്ടാകും. തൂണേരിയിലെ മരണവീട്ടിൽ വന്ന ആളിൽ നിന്നുള്ള സമ്ബർക്ക രോഗി വഴിയാണോ കുന്നോത്ത് പറമ്ബിലുള്ളവർക്ക് രോഗം പടർന്നത് എന്ന് സംശയം ആരോഗ്യ വകുപ്പിനുണ്ട്. കുന്നോത്ത് പറമ്ബിൽ കൂടുതൽ പേരിൽ കൊവിഡ് പരിശോധന നടത്തും.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.