Web Desk

കണ്ണൂർ

March 03, 2020, 2:27 pm

സിപിഐ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗവും തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അ‍ഡ്വ. പ്രദീപ് പുതുക്കുടി കുഴഞ്ഞുവീണ് മരിച്ചു

Janayugom Online

സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗവും തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാനുമായ അഡ്വ. പ്രദീപ് പുതുക്കുടി (46) നിര്യാതനായി. ഇന്ന് രാവിലെ കോടതിയിലേക്ക് സ്കൂട്ടറില്‍ പോകുന്ന വഴി കുഴഞ്ഞുവീണ അദ്ദേഹത്തെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തലശ്ശേരി കോടതിയില്‍ അഭിഭാഷകനായിരുന്നു. ദീര്‍ഘകാലം സിപിഐ തലശ്ശേരി മണ്ഡലം സെക്രട്ടറിയായിരുന്നു. ജനയുഗം കണ്ണൂര്‍ യൂണിറ്റ് സര്‍ക്കുലേഷന്‍ മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

നാളെ ( ബുധൻ) രാവിലെ 8.30 മുതല്‍ 9.30 വരെ തലശ്ശേരി ബാലറാം സ്മാരകത്തിലും തുടര്‍ന്ന് തലശ്ശേരി കോടതി, പിണറായി സിപിഐ ഓഫീസ് എന്നിവിടങ്ങളിലും പൊതുദര്‍ശനത്തിനുശേഷം മൃതദേഹം വീട്ടിലെത്തിക്കും. 12 മണിക്ക് പന്തക്കപ്പാറ വാതക ശ്മശാനത്തില്‍ സംസ്കരിക്കും.നാളെ ഉച്ചയ്ക്ക് 12 മണി വരെ തലശ്ശേരി നഗരസഭയിലും പിണറായി, ന്യൂമാഹി പഞ്ചായത്തുകളിലും സര്‍വ്വകക്ഷി ഹര്‍ത്താല്‍ നടക്കും.

എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും ജില്ല പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ എഐടിയുസി ജില്ല സെക്രട്ടറിയും ഇപ്റ്റ ജില്ല സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുകയായിരുന്നു. നിര്‍മ്മാണതൊഴിലാളി യൂണിയന്‍(എഐടിയുസി) കണ്ണൂര്‍ ജില്ല ജോയിന്റ് സെക്രട്ടറിയാണ്.

തോട്ടുമ്മല്‍ വനിത സഹകരണസംഘം സെക്രട്ടറി എന്‍ രജിതയാണ് ഭാര്യ. ഏകമകന്‍ ഋഷിനാഥ് ഇരിക്കൂര്‍ സിബ്ക കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.

Eng­lish Sum­ma­ry: Kan­nur dis­trict  CPI exec­u­tive mem­ber Pradeep Puthukku­di passed away