കണ്ണൂര്‍ തയ്യിലില്‍ കടല്‍തീരത്തെ പാറക്കെട്ടില്‍ നിന്ന് ഒന്നര വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത സംഭവത്തിൽ കുഞ്ഞിന്റെ അമ്മ അറസ്റ്റിൽ. കാമുകനുമൊത്ത് ജീവിക്കുന്നതിന് വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യയുടെ മൊഴി. കുട്ടിയെ കടൽ ഭിത്തിയിലെറിഞ്ഞാണ് കൊലപ്പെടുത്തിയത്. രണ്ടു തവണ കുട്ടിയെ കരിങ്കല്ലിലേയ്ക് എറിഞ്ഞെന്നും ശരണ്യ മൊഴിയിൽ പറയുന്നു. കുഞ്ഞിന്റെ മരണം ഉറപ്പാക്കിയ ശേഷമാണ് ശരണ്യ മടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് വ്യക്തമായത്. മരണം തലക്കേറ്റ ക്ഷതം കാരണമെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യയുടെയും പ്രണവിനെയും മകന് ഒന്നരവയസുകാരന് റിയാന്റെ മൃതദേഹമാണ് ഇന്നലെ ഇവിടുത്തെ കടപ്പുറത്ത് കണ്ടെത്തിയത്. ഇന്നലെ വീട്ടില്‍ ഉറക്കി കിടത്തിയിരുന്ന കുട്ടിയെ രാവിലെ 6.20 മണിയോടടുത്ത് കാണാതായെന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ഇന്നലെ ആരോപിച്ചിരുന്നു.
കുട്ടി വീടിനുള്ളില്‍ ഉണ്ടായിരുന്നുവെന്നും രാവിലെ വരെ വീടിന്റെ കതകുകള്‍ ഒന്നും തുറന്നിരുന്നില്ലെന്നും ശരണ്യയുടെ ബന്ധു സിജിത്ത് പറഞ്ഞിരുന്നു. കുട്ടി അച്ഛനായ പ്രണവിനൊപ്പമാണ് കിടന്നതെന്നും അമ്മ ചൂട് കാരണം വീടിന്റെ ഹാളില്‍ കിടന്നുവെന്നും കുട്ടിയുടേത് കൊലപാതകമാണെന്ന് താന്‍ സംശയിക്കുന്നുവെന്നും സിജിത്ത് പറഞ്ഞിരുന്നു.
you may also like this video;