കണ്ണൂരിൽ ഭാര്യയെ കഴുത്തുമുറുക്കി കൊന്നശേഷം ഭർത്താവ് തൂങ്ങിമരിച്ചു

Web Desk
Posted on November 17, 2019, 4:53 pm

കണ്ണൂർ: ഭാര്യയെ കഴുത്തുമുറുക്കി കൊന്നശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കണ്ണൂർ താഴേ ചെമ്ബാട് പരോടത്ത് വീട്ടിൽ കുട്ടികൃഷ്ണനാണ് ഭാര്യ നിർമലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. വീട്ടിനുള്ളിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കും ഇതേ തുടർന്നുള്ള ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് സൂചന. ഞായറാഴ്ചഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.

ഭാര്യ വീട്ടിൽ വീണു കിടക്കുന്നതായി കുട്ടികൃഷ്ണൻഅയൽവാസികളെ അറിയിച്ചു. അയൽവാസികളെത്തി നിർമലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തിയപ്പോഴെക്കും നിർമല മരിച്ചിരുന്നു.

തിരികെ അയൽവാസികൾ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് കുട്ടികൃഷ്ണനെ വീട്ടിന്റെ മുറ്റത്ത് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. നിർമലയെ കൊലപ്പെടുത്തിയ ശേഷം കുട്ടികൃഷ്ണൻ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം. നിർമലയുടെ കഴുത്തിൽ കയർ മുറുക്കിയ പാടുകളും ഉണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.