Web Desk

ലണ്ടൻ

April 06, 2020, 4:18 pm

കണ്ണൂർ സ്വദേശി ലണ്ടനിൽ കൊവിഡ് ബാധിച്ച് മരിച്ചു

Janayugom Online

കോവിഡ് ബാധിച്ച് ലണ്ടനിൽ മലയാളി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി സിന്റോ ജോർജാണ് മരിച്ചത്. ലണ്ടനിലെ റെഡ് ഹില്ലിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു സിന്റോ. രണ്ടായ്ച്ച മുൻപാണ് സിന്റോയ്ക് അസുഖം സ്ഥിരീകരിച്ചത്.

അസുഖം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒരാഴ്ച മുമ്പ് സ്ഥിതി ഗുരുതരമായി, തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതമുണ്ടായി. തുടർന്ന് മരണം സംഭവിക്കുകയായായിരുന്നു.ഇതോടെ, വിദേശത്ത് കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ എണ്ണം 16 ആയി. ഇന്നലെയും ഇന്നുമായി മരിച്ചത് ആറ് മലയാളികളാണ്.

ENGLISH SUMMARY: Kan­nur native died in Lon­don due to corona

YOU MAY ALSO LIKE THIS VIDEO