August 19, 2022 Friday

Related news

January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022
January 15, 2022

ഐസോലേഷൻ വാർഡിൽ ചികിത്സയിലിരിക്കെ മരിച്ച രോഗിക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരണം

Janayugom Webdesk
കൊച്ചി
March 1, 2020 9:15 pm

കളമശേരി മെഡിക്കൽ കോളജ് ഐസലേഷൻ വാർഡിൽ ചികിത്സയിലിരിക്കെ മരിച്ച രോഗിക്ക് കൊറോണ ഇല്ലെന്ന് സ്ഥിരീകരണം. മലേഷ്യയിൽ നിന്നെത്തിയ കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ജൈനേഷ് (36) നാണ് കോവിഡ് 19 (കൊറോണ വൈറസ്) ഇല്ലെന്ന് സ്ഥിരീകരിച്ചത്. പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ രണ്ടാമത്തെ സാംപിൾ പരിശോധനയിലും ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ആദ്യ പരിശോധന ആലപ്പുഴയിലും രണ്ടാമത്തെ പരിശോധന പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുമാണ് നടത്തിയത്. രണ്ടിലും ഫലം നെഗറ്റീവായിരുന്നു. മലേഷ്യയില്‍ നിന്നും ഫെബ്രുവരി 27നാണ് യുവാവ് കൊച്ചിയിലെത്തിയത്. അവശനായിരുന്നതിനാൽ കളമശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാർഡിൽ പ്രവേശിപ്പിച്ചു. യുവാവിന് ശ്വാസകോശത്തിന് ഗുരുതരമായ വൈറൽ ന്യുമോണിയ ബാധിച്ചതിനെത്തുടർന്നാണ് വെന്റിലേറ്ററിലാക്കിയത്. ചികിത്സയിലിരിക്കെ ഇന്നലെ ഇയാൾ മരിച്ചു. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ പരിശോധനാഫലം വരുന്നതിന് മുൻപാണ് മരണം. പരിശോധന ഫലം ലഭിക്കാത്തതിനാൽ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. രണ്ടാമത്തെ പരിശോധന ഫലവും നെഗറ്റീവായതോടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി.

വ്യാഴാഴ്ച രാത്രി ഒരു മണിക്ക് കൊച്ചിയിൽ വിമാനമിറങ്ങിയശേഷം ജൈനേഷിനെ പരിശോധനയ്ക്കു വിധേയനാക്കുകയായിരുന്നു. തുടർന്നാണ് അവിടെനിന്നു മെഡിക്കൽ കോളജിലേക്ക് എത്തിച്ചത്. ജൈനേഷ് രണ്ടര വർഷമായി മലേഷ്യയിൽ ജോലി ചെയ്യുകയായിരുന്നു.

Eng­lish Sum­ma­ry; kan­nur payyan­nur native who died in iso­la­tion ward test­ed neg­a­tive for coro­na virus

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.