March 21, 2023 Tuesday

Related news

May 14, 2020
February 28, 2020
February 27, 2020
February 27, 2020
February 26, 2020
February 24, 2020
February 21, 2020
February 20, 2020
February 19, 2020
February 19, 2020

കള്ളങ്ങൾ പൊളിയുന്നു; കുട്ടിയില്ലായിരുന്നെങ്കില്‍ വിവാഹമെന്നു നിധിൻ, നിർണ്ണായക തെളിവായി ഇരുവരും തമ്മിലുള്ള ചാറ്റ്‌ ഹിസ്റ്ററിയും പുറത്ത്‌

Janayugom Webdesk
കണ്ണൂർ
February 28, 2020 9:18 am

കണ്ണൂരിലെ തയ്യലിൽ ഒന്നരവയസുകാരനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസിൽ ശരണ്യയുടെ കാമുകൻ നിധിനെതിരെ നിർണായക തെളിവുമായി പൊലീസ്. കുട്ടിയിലായിരുന്നെകിൽ ശരണ്യയെ വിവാഹം കഴിക്കാമെന്ന് കാമുകൻ നിധിൻ പറഞ്ഞതിന്റെ തെളിവുകളാണ് പൊലീസിന് ലഭിച്ചത്. പൊലീസ് കസ്റ്റഡിയിലുള്ള ശരണ്യ കാമുകനെതിരെ മൊഴി നൽകി.

തുടർച്ചയായി മൂന്നു ദിവസം ചോദ്യം ചെയ്ത ശേഷമാണ് നിഥിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രേരണകുറ്റം ചുമത്തി സിറ്റി സിഐ യുടെ നേത്രത്വത്തിലുള്ള അന്വേഷണ സംഘമാണ് നിധിനെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ് നിധിൻ. ശാരീരികമായും സാമ്പത്തികമായും ശരണ്യയെ ഇയാൾ ചൂഷണം ചെയ്തിരുന്നതായി പൊലിസ് പറയുന്നു. പ്രേരണാകുറ്റത്തിന് പുറമെ ഗുഢാലോചനകുറ്റവും നിധിനുമേൽ പൊലിസ് ചുമത്തിയിട്ടുണ്ട്.

ഇരുവരും തമ്മിലുള്ള വാട്സാപ്പ്, ഫേസ്ബുക് ചാറ്റുകളും സാഹചര്യ തെളിവുകളും ഇവർക്കെതിരായിയുള്ള നിർണായക തെളിവായി അന്വേഷണ സംഘത്തിന് ലഭിച്ചു. ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ കാമുകൻ നിധിനും പങ്കാളിത്തമുണ്ടാകുമെന്ന് ഭർത്താവ് പ്രണവും മൊഴി നൽകിയിരുന്നു. ശരണ്യയുടെ ആഭരണങ്ങളും നിധിൻ കൈവശപ്പെടുത്തിയതായി പൊലിസ് പറഞ്ഞു.

ENGLISH SUMMARY: Kan­nur Saranya case fol­low up

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.