October 1, 2022 Saturday

Related news

February 28, 2020
February 26, 2020
February 21, 2020
February 20, 2020
February 19, 2020
February 19, 2020
February 19, 2020
February 17, 2020

‘എനിക്കാരുമില്ലാതായല്ലോ’ നെഞ്ചുപൊട്ടിക്കരഞ്ഞ് ശരണ്യ

Janayugom Webdesk
കണ്ണൂർ
February 26, 2020 11:01 am

കണ്ണൂരിലെ തയ്യലിൽ സ്വന്തം കുഞ്ഞിനെ കടൽ ഭിത്തിയിലെറിഞ്ഞു കൊന്ന  കേസിൽ അറസ്റ്റിലായ ശരണ്യയുടെ  കാമുകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ ചോദ്യം ചെയ്യലിന് വേണ്ടി കുഞ്ഞിന്റെ മാതാവ് ശരണ്യയെ കണ്ണൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി. ശരണ്യയുടെ കാമുകൻ നിധിനെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്തതിനു പിന്നാലെയാണ് പോലീസ് ശരണ്യയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയത്. കേസുമായി ബന്ധപ്പെട്ട സംശയ ദൂരീകരണത്തിനായി ഭർത്താവ് പ്രണവിനെയും പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തിയിരുന്നു. ഭർത്താവിനെ കണ്ട ഭാര്യ പൊട്ടിക്കരഞ്ഞു. പിനീടാണ് കാമുകൻ കുഞ്ഞിനെ കൊല്ലൻ പ്രരിപ്പിച്ചെന്ന് പൊലീസിനോടു പറഞ്ഞത്. നിധിനും പ്രണവും തമ്മിൽ സ്റ്റേഷനിൽ വെച്ച് വാക്കേറ്റവുമുണ്ടായി.

സ്റ്റേഷനിലെത്തിയ ഭർത്താവ് പ്രണവിനെ കണ്ടപ്പോൾ ശരണ്യ പൊട്ടിക്കരഞ്ഞു.‘തനിക്ക് ആരുമില്ലാതെയായെന്നു പറഞ്ഞായിരുന്നു പ്രണവിന് മുന്നിൽ ശരണ്യയുടെ പൊട്ടിക്കരച്ചിൽ. കുഞ്ഞിന്റെ കൊലപാതകത്തിൽ കാമുകന്റെ പങ്ക് വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കാമുകനെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ഇന്നലെ സ്‌റ്റേഷനിൽ ഭർത്താവിനെ കണ്ടപ്പോൾ എല്ലാ നിയന്ത്രണവും വിട്ടു കരയുന്ന അമ്മയെയാണ് പൊലീസ് കണ്ടത്. നിലവിൽ പ്രതി ചേർത്തിട്ടില്ലെങ്കിലും കൊലപാതകത്തിൽ നിധിനു പങ്കുണ്ടെന്നു പൊലീസിനു സംശയമുണ്ട്. ഇവരുടെ മൊഴികളിൽ വൈരുദ്ധ്യം വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് കാമുകനേയും കസ്റ്റഡിയിൽ വയ്ക്കുന്നത്.

നിധിൻ ഭീഷണിപ്പെടുത്തി വരുതിയിലാക്കിയതാണെന്നും രഹസ്യ ഫോട്ടോകൾ പ്രചരിപ്പിക്കുമെന്നു പലവട്ടം പറഞ്ഞതായും ശരണ്യ ആരോപിച്ചു. സാമ്പത്തിക ആവശ്യം പറഞ്ഞു നിരന്തരം സമ്മർദം ചെലുത്തിയതിനെത്തുടർന്നു കാമുകനുവേണ്ടി ബാങ്ക് വായ്പ തരപ്പെടുത്താൻ ശ്രമിച്ചതായും ചില മോഷണങ്ങൾ നടത്തിയതായും ശരണ്യ വെളിപ്പെടുത്തി. എന്നാൽ,കാമുകനെ പ്രതിചേർക്കാൻ ആവശ്യമായ തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല.

ENGLISH SUMMARY: kan­nur saranya fol­low up

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.