27 March 2024, Wednesday

Related news

January 6, 2024
July 12, 2023
July 6, 2023
July 4, 2023
June 28, 2023
June 22, 2023
November 18, 2022
November 17, 2022
October 25, 2022
August 18, 2022

കണ്ണൂർ സർവകലാശാലയ്ക്ക് തെറ്റുപറ്റി; തിരുത്തണമെന്ന് എ വിജയരാഘവൻ

Janayugom Webdesk
ആലപ്പുഴ
September 11, 2021 6:03 pm

കണ്ണൂർ സർവകലാശാലക്ക് സിലബസിന്റെ കാര്യത്തിൽ പ്രത്യക്ഷത്തിൽ തെറ്റുപറ്റിയെന്നും അത് തിരുത്തുകയാണ് വേണ്ടതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർവകലാശാലകൾ സ്വയംഭരണ സ്ഥാപനങ്ങളാണ്. അവ സർക്കാർ തീരുമാനമനുസരിച്ച് പ്രവർത്തിക്കുന്നവയല്ല. ഇക്കാര്യത്തിലുള്ള സിപിഐ എം നിലപാട് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞു. ദേശീയ സ്വാതന്ത്ര്യ സമരത്തിലും അനന്തര ചരിത്രത്തിലും മതനിരപേക്ഷതയ്ക്കു സമാന്തരമായി വർഗീയത സമീപനത്തിന്റെ ധാരയുമുണ്ടായിട്ടുണ്ട്.

 


ഇതുകൂടി വായിക്കൂ: കണ്ണൂർ സര്‍വകലാശാല കരിക്കുലം വിവാദം


 

നാം മതനിരപേക്ഷതയ്ക്കുവേണ്ടിയാണ് നിലകൊള്ളേണ്ടത്. തീവ്ര വർഗീയത ശക്തിപ്പെടുന്നതിന് എതിരായ ജാഗ്രത എല്ലായിടത്തും വേണം. ഒരിടത്തും കുറയാൻ പാടില്ല. വർഗീയമായി ചേരിതിരിയ്ക്കുന്ന നിലപാട് എവിടെയും പാടില്ലെന്ന് പാലാ ബിഷപ്പിന്റെ വിവാദപ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ഒരു വിഭാഗം ഇത്തരം പ്രസ്താവന നടത്തിയാൽ മറ്റൊരു വിഭാഗം എതിരെ പ്രസ്താവന നടത്തുന്ന സാഹചര്യമുണ്ടാകുമെന്നും അത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിക്കകത്ത് ഇപ്പോഴും തർക്കങ്ങൾ തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

 


ഇതുകൂടി വായിക്കൂ: ബിഷപ്പിന്റെ ജിഹാദി പരാമര്‍ശം: പ്രതിഷേധം കനക്കുന്നു


 

താഴേത്തട്ടിൽ കുറേ ആളുകളെ നിയമിക്കാൻ പോകുന്നുവെന്നാണ് പറയുന്നത്. ദേശീയ തലത്തിൽ സെമി കേഡർ സംവിധാനമില്ല. പിന്നെങ്ങനെയാണ് കേരളത്തിൽ മാത്രം അത് നടപ്പിലാക്കുകയെന്നും അദ്ദേഹം ചോദിച്ചു. 15 മുതൽ സിപിഐഎം ബ്രാഞ്ച് സമ്മേളനം തുടങ്ങും. മാർച്ച് ആദ്യം സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കും. പിന്നീട് കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

Eng­lish Sum­ma­ry: Kan­nur Uni­ver­si­ty made a mis­take:  A. Vijayaraghavan

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.