October 1, 2022 Saturday

കാണ്‍പുര്‍ കൂട്ട ക്കോല; വികാസ് ദുബെയുടെ രണ്ട് കൂട്ടാളികളെ പൊലീസ് വെടിവെച്ച് കൊ ല പ്പെടുത്തി

Janayugom Webdesk
കാണ്‍പുര്‍
July 9, 2020 9:50 am

ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ എട്ട് പൊലീസുകാരെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി വികാസ് ദുബെയുടെ രണ്ട് കൂട്ടാളികളെ പൊലീസ് വെടിവെച്ച് കൊന്നു. കൂട്ടാളികളില്‍ ഒരാളായ പ്രഭാതിനെ ഹരിയാനയിലെ ഫരീദാബാദില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇയാളെ പൊലീസ് മറ്റൊരാള്‍ക്കൊപ്പം കാണ്‍പൂരിലേക്ക് കൊണ്ടുവരവെ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് തൊക്ക് തട്ടിപറിച്ച് അക്രമിക്കാന്‍ ശ്രമിച്ച ഇയാളെ പൊലീസ് വെടിവെയ്ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ദുബെയുടെ മറ്റൊരു കൂട്ടാളിയായ ബൗവ ദുബെ ആണ് കൊല്ലപ്പെട്ട മറ്റൊരാള്‍.

ഇത്വയില്‍ പൊലീസുമായുണ്ടായ ഏറ്റ് മുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്നോടെ മറ്റ് നാല് പേര്‍ക്കൊപ്പം കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിരവധി ആയുധങ്ങളാണ് കണ്ടെത്തിയത്. ഇയാളെ കണ്ടെത്താന്‍ പൊലീസ് മുന്‍പ്  50,000 രൂപ വിലയിട്ടിരുന്നു.

ENGLISH SUMMARY:kanpur car­nage, 2 more shot de ad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.