കാപ്പികോ റിസോര്‍ട്ട്: വിധി നടപ്പാക്കുന്ന നടപടി ക്രമങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും

Web Desk

ആലപ്പുഴ

Posted on January 16, 2020, 3:31 pm

പാണാവള്ളിയില്‍ വേമ്പനാട്ട് കായല്‍ കൈയ്യേറി നിര്‍മിച്ച കാപ്പികോ റിസോര്‍ട്ട് പൊളിച്ച് നീക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ നടപടി ക്രമങ്ങളെ കുറിച്ച് സര്‍ക്കാര്‍ പരിശോധിച്ച് വരുകയാണെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോടതി വിധി എന്തുതന്നെയായാലും നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ട്. നിലവില്‍ സുപ്രീംകോടതി വിധിയ്ക്കനുസരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തോട്ടം മേഖലയില്‍ പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കും. കരാര്‍ നീട്ടിക്കൊടുക്കുന്നതിന് അപേക്ഷ ലഭിച്ചാല്‍ സര്‍ക്കാര്‍തലത്തില്‍ പരിശോധിച്ച് തീരുമാനമെടുക്കും. കാലാവധി കഴിഞ്ഞിട്ടും തുടര്‍ നടപടിയുണ്ടായില്ലെങ്കില്‍ മാത്രമേ ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കേണ്ടതുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.