Web Desk

ക്രൈസ്റ്റ്ചർച്ച്

February 28, 2020, 12:09 pm

ബുമ്രക്ക് പിന്തുണയുമായി കപിൽ ദേവ്; തിരിച്ചു വരവ് ഒരു വിക്കറ്റ് അകലെ

Janayugom Online

മോശം ഫോമിന് വിമർശനം നേരിടുന്ന ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുമ്രയെ പിന്തുണച്ച് ഇതിഹാസ തരാം കപിൽദേവ്. ഒട്ടേറെ തവണ മികവ് തെളിയിച്ചിട്ടുള്ള ബുമ്ര ഉടൻ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് കപിൽ പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം ഫോമിലുള്ള കെ എൽ രാഹുലിനെ ടെസ്റ്റ് ടീമിലെടുക്കാത്തതിനെ കപിൽ ദേവ് വിമർശിച്ചു.

ക്രൈസ്റ്റ്ചർച്ച് ടെസ്റ്റിൽ ജീവൻ മരണ പോരിന് ഇന്ത്യ ഇറങ്ങുമ്പോൾ തിരിച്ചു വരവ് നടത്താൻ ബുമ്രക്ക് വേണ്ടത് എന്താണെന്ന് പറയുകയാണ് ഇന്ത്യൻ ഇതിഹാസ താരം കപിൽദേവ്. പരിക്കേറ്റ് കഴിഞ്ഞാൽ പൂർണമായും ശരീരം പഴയ നിലയിലാവാൻ സമയമെടുക്കും. തന്റെ മികവ് എന്താണെന്ന് ബുമ്ര നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ബാറ്റ്‌സ്മാന് തിരിചു വരവ് നടത്താൻ ഒരു ഇന്നിങ്‌സ് മതി എന്നതുപോലെ ബൗളർക്ക് ഒരു നല്ല സ്‌പെൽ മതി. ഒന്നോ രണ്ടോ വിക്കറ്റുകൾ വീഴ്‌ത്തി തുടങ്ങുകയേ ബുമ്രയ്ക്ക് വേണ്ടു, കപിൽ ദേവ് പറഞ്ഞു.

ബുമ്രക്ക് പിന്തുണയുമായി ഇന്ത്യൻ മുൻ പേസർ ആശിഷ് നെഹ്റ കഴിഞ്ഞ ആഴ്ച രംഗത്തെത്തിയിരുന്നു. ബുമ്ര പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയതേയുള്ളു എന്ന് ഏവരും തിരിച്ചറിയണം എന്നായിരുന്നു നെഹ്റയുടെ വാക്കുകൾ. എല്ലാ പരമ്പരയിലും ഒരു താരത്തിനും മികച്ച രീതിയിൽ പന്തെറിയാൻ കഴിയില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. കീവിസിനെതിരായ ഏകദിന പരമ്പരയിൽ വിക്കറ്റൊന്നും നേടാൻ കഴിയാതെയിരുന്നതാണ് ബുമ്രയെ വിമർശനങ്ങൾക്ക് ഇടയാക്കിയത്.

ENGLISH SUMMARY: Kapil Dev about Bum­rah’s bowling

YOU MAY ALSO LIKE THIS VIDEO