ക്രിക്കറ്റ് അഡ്വൈസറി സ്ഥാനത്ത് നിന്ന് കപില്‍ ദേവ് രാജിവെച്ചു

Web Desk
Posted on October 02, 2019, 1:41 pm

ശാന്താ രംഗസ്വാമിക്ക് പിന്നാലെ ക്രിക്കറ്റ് അഡ്വൈസറി സ്ഥാനത്ത് നിന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് രാജിവെച്ചു. ഇന്ത്യന്‍ പരിശീലകനെ തിരഞ്ഞെടുത്ത മൂന്നംഗ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുടെ മേധാവിയായിരുന്നു കപില്‍ ദേവ്. കഴിഞ്ഞ ദിവസം ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയിലെ മറ്റൊരു മെമ്പറായ ശാന്ത രംഗസ്വാമിയും തല്‍സ്ഥാനം രാജിവെച്ചിരുന്നു.

രാജിയ്ക്ക് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. ഭിന്നതാത്പര്യവിഷയത്തില്‍ പരാതിയുയര്‍ന്നതിനെത്തുടര്‍ന്നാണ് രാജിയെന്നാണ് സൂചനകള്‍.

കഴിഞ്ഞ ദിവസം ഒന്നില്‍ കൂടുതല്‍ ചുമതലകള്‍ വഹിക്കുന്നു എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ബി.സി.സി.ഐ എത്തിക്സ് ഓഫീസര്‍ ഡി.കെ ജെയിന്‍ കപില്‍ ദേവിനും ക്രിക്കറ്റ് അഡ്വൈസറി അംഗങ്ങളായ അന്‍ഷുമാന്‍ ഗെയ്ക്‌വാദിനും ശാന്ത രംഗസ്വാമിക്കും നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കപിലിന്റെ രാജി. ഇന്ത്യന്‍ പുരുഷ ടീമിന്റെ പരിശീലകനായി രവി ശാസ്ത്രിയെയും വനിതാ ടീമിന്റെ പരിശീലകനായി രാമനെയും നിയമിച്ചത് കപിലിന്‍റെ നേതൃത്വത്തിലുള്ള സമിതിയായിരുന്നു.

സ​മി​തി​യം​ഗ​ത്വ​ത്തി​നു പു​റ​മെ ബി​സി​സി​ഐ​യി​ൽ മ​റ്റു സ്ഥാ​ന​ങ്ങ​ളും ഇ​വ​ർ വ​ഹി​ക്കു​ന്നെ​ണ്ടെ​ന്നാ​യി​രു​ന്നു പ​രാ​തി. സ​മി​തി​യം​ഗ​ങ്ങ​ൾ ഭി​ന്ന​താ​ത്പ​ര്യ വി​ഷ​യ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചി​ട്ടു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ ഇ​വ​ർ ന​ട​ത്തി​യ നി​യ​മ​ന​ങ്ങ​ളും അ​സാ​ധു​വാ​കും.