Web Desk

ന്യൂഡൽഹി

February 03, 2020, 1:52 pm

ധോണിയുടെ തിരിച്ചുവരവ് സാധ്യമാണെന്ന് തോന്നുന്നില്ല: കപില്‍ ദേവ്

Janayugom Online

എം എസ് ധോണിക്ക് ഇനി ഇന്ത്യൻ ടീമിലേക്ക് ഒരു തിരിച്ചുവരവ് സാധ്യമാണെന്ന് തോന്നുന്നില്ലെന്ന് മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ഏറെ നാളായി വിട്ടുനില്‍ക്കുന്നതിനാല്‍ ധോണിയുടെ തിരിച്ചുവരവ് ഇനി ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ തന്നെ ഇനി ധോണി ആഗ്രഹിച്ചാല്‍ പോലും സെലക്ടര്‍മാര്‍ക്ക് അദ്ദേഹത്തെ ടീമിലെടുക്കുകയെന്നത് എളുപ്പമായിരിക്കില്ലെന്നും കപില്‍ ചൂണ്ടിക്കാട്ടി.

”നിങ്ങള്‍ ദീര്‍ഘകാലം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന ശേഷം പെട്ടെന്ന് ഒരു ദിവസം തിരിച്ചുവരാമെന്ന് കരുതരുത്. ഐ.പി.എല്‍ വരുന്നുണ്ട്, അതിലെ അദ്ദേഹത്തിന്റെ ഫോം പ്രധാനമാണ്. രാജ്യത്തിന് എന്താണ് നല്ലതെന്ന് സെലക്ടര്‍മാര്‍ ചിന്തിക്കണം. രാജ്യത്തിനായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്ത ഒരാളാണ് ധോനി. എന്നാല്‍ ആറോ ഏഴോ മാസത്തോളം നിങ്ങള്‍ കളിയില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോള്‍ അത് എല്ലാവരിലും സംശയം ജനിപ്പിക്കുന്ന കാര്യമാണ്”, കപില്‍ പറഞ്ഞു.

കഴിഞ്ഞ ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനോട് തോറ്റ് പുറത്തായതിനു ശേഷം ധോണി ഇന്ത്യൻ ജേഴ്‌സിയിൽ കളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വിരമിക്കലിനെ കുറിച്ചും മടങ്ങിവരവിനെ കുറിച്ചും നിരവധി ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു. തങ്ങളുടെ വാർഷിക കരാറിൽ നിന്ന് അടുത്തിടെ ബി സി സി ഐ ധോണിയെ ഒഴിവാകുകയും ചെയ്തിരുന്നു.

Eng­lish sum­ma­ry: Kapil Dev reacts about Dhoni’s come back

YOU MAY ALSO LIKE THIS VIDEO