September 28, 2022 Wednesday

കാപ്പാട് ബീച്ച് ബ്ലൂ ഫ്ലാഗ് പദവിയിലേക്ക്

Janayugom Webdesk
കോഴിക്കോട്
September 17, 2020 10:32 pm

കോഴിക്കോട് കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ലാഗ് ലഭിക്കാനുള്ള ചുവടുവയ്പ്പുകൾ അവസാനഘട്ടത്തിലേക്ക്. പരിസ്ഥിതി സൗഹൃദപരവും സുരക്ഷയും പരിസ്ഥിതി ബോധവല്ക്കരണവും ഉയർത്തിപ്പിടിക്കുന്നതും ഭിന്നശേഷി സൗഹൃദപരവുമായ ബീച്ചുകളെയാണ് ബ്ലൂ ഫ്ലാഗിന് വേണ്ടി പരിഗണിക്കുന്നത്. 

ഡെൻമാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഓഫ് എൻവയോൺമെന്റൽ എഡ്യൂക്കേഷനാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ നൽകുന്നത്. ഇന്ത്യയിൽ നിന്നും പരിഗണിച്ച എട്ട് ബീച്ചുകളിൽ കേരളത്തിൽ നിന്നും കാപ്പാട് ബീച്ച് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എസ്ഐസിഒഎം (സൊസൈറ്റി ഓഫ് ഇന്റഗ്രേറ്റഡ് കോസ്റ്റൽ മാനേജ്മെന്റ്) ആണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷന് വേണ്ടി കാപ്പാട് ബീച്ചിനെ പരിഗണിച്ചത്. ഈ പ്രവർത്തിക്കായി കേന്ദ്ര സർക്കാർ എട്ട് കോടിയോളം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 

സർട്ടിഫിക്കേഷൻ പ്രഖ്യാപനത്തിനു മുന്നോ­ടിയായി ബ്ലൂ ഫ്ലാഗ് ലഭിക്കുന്നതിനാവശ്യമായ പ്രവർത്തികൾ കാപ്പാട് ബീച്ചിൽ പൂർത്തീകരിച്ചെന്നും ബീച്ചിന്റെ പ്രവർത്തനങ്ങൾ പൂർണമായും പരിസ്ഥിതി സൗഹൃദപരമാണെന്നും വ്യക്തമാക്കുന്നതിനായി ബീച്ചിൽ ‘അയാം സേവിങ് മൈ ബീച്ച്’ പതാക ഉയർത്തും. അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം 3.30ന് പരിപാടി വീഡിയോ കോൺഫറൻസ് മുഖേന കേന്ദ്ര പരിസ്ഥിതി-വനംവകുപ്പ് സെക്രട്ടറി ആർ പി ഗുപ്ത ഉദ്ഘാടനം ചെയ്യും. 

ENGLISH SUMMARY:Kappad Beach is to Blue Flag status
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.