കരാംബീര്‍ സിങ് നാളെ ചുമതലയേല്‍ക്കും

Web Desk
Posted on May 30, 2019, 8:58 am

ന്യൂഡല്‍ഹി: വൈസ് അഡ്മിറല്‍ കരാംബീര്‍ സിങ് പുതിയ നാവിക സേനാ മേധാവിയായി നാളെ ചുമതലയേല്‍ക്കും. ഇത് സംബന്ധിച്ച അനുമതി സായുധ സേനാ ട്രിബ്യൂണല്‍ ഇന്നലെ നല്‍കി. കരംബീര്‍ സിങിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് അഡ്മിറല്‍ ബിമല്‍ വര്‍മ്മ നല്‍കിയ ഹര്‍ജിയുടെ അന്തിമ തീരുമാനത്തിന് വിധേയമായായിരിക്കും തുടര്‍ന്നുള്ള നടപടികളെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി.
സര്‍വീസില്‍ കൂടുതല്‍ സിനീയോറിറ്റിയുള്ളത് വൈസ് അഡ്മിറല്‍ വിമല്‍ വര്‍മ്മയ്ക്കാണ്. ഇത് മറികടന്നാണ് കരാംബീര്‍ സിങിനെ നാവികാസേനാ മേധാവിയായി നിയമിച്ചത്. നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുന്നതിന് പത്ത് ദിവസത്തെ സമയം അഡീഷണല്‍ സൊളിസിറ്റര്‍ ജനറല്‍ അമന്‍ ലേകി ട്രിബ്യൂണലില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ചയാണ് സിങിന്റെ നിയമനം ചട്ടവിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് വര്‍മ്മ ട്രിബ്യൂണലിനെ സമീപിച്ചത്.

YOU MAY LIKE THIS VIDEO