മുഖ്യമന്ത്രിക്ക് പിന്നാലെ കര്‍ണാടകയില്‍ ആരോഗ്യമന്ത്രിക്കും കോവിഡ്

Web Desk

ബെംഗ്ലൂരൂ

Posted on August 09, 2020, 6:30 pm

കര്‍ണാടകയില്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് പിന്നാലെ ആരോഗ്യമന്ത്രിക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രിയായ ബി ശ്രീരാമുലുവിനാണ് വെെറസ് ബാധയേറ്റത്. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.

മന്ത്രി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ച മന്ത്രിമാരുടെ എണ്ണം ആഞ്ചായി.

സംസ്ഥാനത്ത് ഇതുവരെ 1,72,102 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 89,238 പേര്‍ രോഗമുക്തി നേടി. 3091 പേര്‍ രോഗം ബാധിച്ചു മരിച്ചു.

Eng­lish sum­ma­ry; Karanata­ka health min­is­ter test­ed covid pos­i­tive

You may also like this video: