21 January 2025, Tuesday
KSFE Galaxy Chits Banner 2

ഈ മാസം 28 മുതൽ കുർബാന ഏകീകരണം നടപ്പാക്കുമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

Janayugom Webdesk
തിരുവനന്തപുരം
November 17, 2021 11:21 am

സീറോ മലബാർ സഭ കുർബാന ഏകീകരിച്ച കുർബാന ക്രമം നവംബർ 28 മുതൽ സഭാ പള്ളികളിൽ നടപ്പാക്കുമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കാൽ നൂറ്റാണ്ട് മുൻപ് സിനഡ് ചർച്ച ചെയ്ത് വത്തിക്കാന് സമർപ്പിച്ച ശുപാർശയായിരുന്നു സിറോ മലബാർ സഭയിലെ ആരാധനാക്രമം ഏകീകരിക്കൽ. എന്നാൽ പലവിധത്തിലുള്ള എതിർപ്പുകളിൽ തട്ടി തീരുമാനം വൈകുകയായിരുന്നു. 

സിനഡ് തീരുമാനം പിൻവലിച്ച് നിലവിലെ ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ജൂലൈയിലാണ് സിറോ മലബാർ സഭയിൽ ആരാധനാക്രമം ഏകീകരിക്കാൻ തീരുമാനമായത്. ഒക്ടോബറിൽ ആരാധനാക്രമം ഏകീകരിച്ച് ഉത്തരവിറങ്ങുകയും ചെയ്തു. ഈ മാസം 28ന് ഉത്തരവ് നടപ്പിലാക്കണമെന്ന് മാർപാപ്പ മെത്രാന്മാർക്ക് നിർദേശം നൽകിയിരുന്നു. 

ഈസ്റ്റർ ദിനത്തിന് മുൻപ് എല്ലാ രൂപതകളിലും പുതിയ കുർബാന രീതി ഉണ്ടാകണമെന്നായിരുന്നു സിനഡ് നിർദ്ദേശം. സഭയുടെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ ഉത്തരവ് പ്രകാരം കുർബാനയുടെ ആദ്യഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അൾത്താര അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. പാലാ, ഇടുക്കി ഉൾപ്പെടെയുള്ള ചില രൂപതകൾ ഈ ആരാധനാ രീതി നേരത്തെ തന്നെ പ്രാബല്യത്തിൽ വരുത്തിയിരുന്നു. 

Eng­lish Sum­ma­ry : kar­di­nal mar george alencheryy on kurbana

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.