ജൂലൈ 26: കാർഗിലിലെ ഐതിഹാസിക ഇന്ത്യൻ വിജയത്തിന്‌ 21 ആണ്ട്‌: കാര്‍ഗില്‍ വിജയ് എന്ന ചരിത്ര പോരാട്ടം നടന്നത് ഇങ്ങനെ

Web Desk
Posted on July 26, 2020, 11:59 am

ഇന്ത്യ — പാകിസ്ഥാൻ ചരിത്രത്തിലെ സുപ്രധാന പോരാട്ടങ്ങളിലൊന്നായിരുന്നു 3 മാസം നീണ്ടു നിന്ന കാർഗിൽ യുദ്ധം. മെയ്‌ മൂന്നിന്‌ ആരംഭിച്ച്‌ ജൂലൈ 26 വരെയാണ്‌ പോരാട്ടം നീണ്ടു നിന്നത്‌. കശ്മീരിലെ കാർഗിലിൽ നുഴഞ്ഞു കയറ്റക്കാരെയും പാക്‌ പാട്ടാളത്തേയും തുരത്തി ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്‌ ജൂലൈ 26ന്‌ 21 വയസ്‌ പൂർത്തിയാവുന്നു. ടൈഗർ കുന്നുകളിൽ ത്രിവർണ പതാക പാറിക്കാനായി ഇന്ത്യ പൊരുതി നേടിയ വിജയത്തിന്‌ പക്ഷെ ബലിയർപ്പിക്കേണ്ടി വന്നത്‌ അഞ്ഞൂറിൽ അധികം ധീര ജവാന്മാരുടെ ജീവനാണ്‌. പ്രത്യേക വീഡിയോ കാണാം: