മലയാളത്തിലെ ഹിറ്റ് വെബ് സീരീസായ കരിക്കിന്റെ പുതിയ എപ്പിസോഡിലൂടെ ശ്രദ്ധേയയായ താരമാണ് അമേയ മാത്യു. കരിക്ക് എന്ന ഷോയിലെ ഒരു എപ്പിസോഡിലെ ശ്രദ്ധേയമായ അഭിനയത്തിന് ശേഷമാണ് അമേയയെ ആളുകൾ ശ്രദ്ധിച്ചുതുടങ്ങിയത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അമേയ. താൻ നേരിട്ടതും, പരാജയപ്പെട്ടതുമായ പോരാട്ടങ്ങളെക്കുറിച്ച് മനസ്സുതുറക്കുകയാണ് താരം ഇപ്പോൾ.
ജോലി നേടി കാനഡയില്‍ പോയി ചേക്കേറുക സാവധാനം അമ്മയേയും അങ്ങോട്ട് കൊണ്ടു പോവുക എന്നതായിരുന്നു തന്റെ ആഗ്രഹം. എന്നാല്‍ ബി എ കഴിഞ്ഞയുടന്‍ ബി എഡ് ചെയ്യാന്‍ അമ്മ നിര്‍ബന്ധിച്ചു. ബി എഡിന് പോയി രണ്ട് മാസം കഴിഞ്ഞാണ് ഇത് തന്റെ വഴിയല്ല എന്ന് അമേയ തിരിച്ചറിയുന്നത്. തുടര്‍ന്ന് ടി വി ഷോകളിലും മറ്റും അവതാരികയായി അവസരം കിട്ടി.
അതിനു ശേഷമാണ് അമൃത ടിവിയിലെ പ്രൊഡക്ഷന്‍ കണ്ട്രോളര് കോയമ്പത്തൂര്‍ വച്ച് നടക്കുന്ന തമിഴ് പടത്തിന്റെ ഓഡിഷന് കാര്യം സംസാരിക്കുന്നത്. അതില്‍ പങ്കെടുക്കുകയും സെലെക്ടാവുകയും ചെയ്തു. എന്നാല്‍ നോട്ട് നിരോധനം മൂലമുള്ള പ്രശ്നങ്ങള്‍ കാരണം പ്രൊഡക്ഷന്‍ പാതി വഴിയില്‍ മുടങ്ങി. പിന്നെ അവസരങ്ങള്‍ക്കായി എറണാകുളത്തോട്ട് താമസം മാറ്റി.
അവിടെ വച്ച് ഒരു പ്രണയം ഉണ്ടായിരുന്നു. പക്ഷെ ആറുമാസമേ ഉണ്ടായിരുന്നുള്ളൂ. അതും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടതായി വന്നു. ചതിച്ചതാണ് എന്നെ. ഞാന്‍ തകര്‍ന്നു പോയേക്കുമെന്ന് തോന്നി. അതിന് ശേഷം ആട്2 വില്‍ ചെറുതെങ്കിലും ക്ലൈമാക്സില്‍ നല്ലൊരു വേഷം ചെയ്തു. പക്ഷെ പലരുമെന്നെ തിരിച്ചറിഞ്ഞില്ലായെന്നും നടി കൂട്ടിച്ചേര്‍ത്തു.
English summary; karikk fame ameya about her life
You may also like this video;