June 28, 2022 Tuesday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

കരിപ്പൂര്‍ വ്യോമദുരന്തം; കേന്ദ്രം റിപ്പോര്‍ട്ട് പൂഴ്ത്തി

By Janayugom Webdesk
October 3, 2020

കെ രംഗനാഥ്

കരിപ്പൂര്‍ വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തി. അപകടം നടന്നിട്ട് രണ്ടുമാസമാകാറായെങ്കിലും ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന അന്താരാഷ്ട്ര നിയമമാണ് കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചിരിക്കുന്നത്. വിമാന ദുരന്തങ്ങള്‍ സംബന്ധിച്ച് ഇന്ത്യയടക്കം 139 രാജ്യങ്ങള്‍ പിന്തുടരുന്നത് ഐക്യരാഷ്ട്രസഭയുടെ കീഴിലെ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ മാനദണ്ഡങ്ങളാണ്. ഈ അന്താരാഷ്ട്ര നിയമത്തിലെ അനുബന്ധം 13 അനുസരിച്ച് പ്രാഥമിക റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിച്ചിരിക്കണം. ഇത് ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനു നല്കുകയും പൊതുജന താല്പര്യാര്‍ത്ഥം അത് പരസ്യപ്പെടുത്തകയും വേണം.

അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു വര്‍ഷമാണ് അനുവദിച്ചിട്ടുള്ളത്. അപകടത്തിനു കാരണമായ വസ്തുതാപരവും കാലാവസ്ഥയടക്കം സാഹചര്യ സംബന്ധിയുമായ വിവരങ്ങള്‍, വിമാനം പറന്നുപൊങ്ങുന്നതു മുതല്‍ ലാന്‍ഡു ചെയ്യുന്നതുവരെയുള്ള സംഭവങ്ങള്‍ പൈലറ്റുമാരും വിമാനത്താവളത്തിലെ ഫ്ളൈറ്റ് ട്രാഫിക് കണ്‍ട്രോളുമായുള്ള ആശയവിനിമയം വിമാനത്തിന്റെ സാങ്കേതിക പ്രശ്നങ്ങള്‍, ഡാറ്റാറിക്കാര്‍ഡറിലും ബ്ലാക്ക് ബോക്സിലും വോയിസ് റിക്കാര്‍ഡറിലുമുള്ള വിവരങ്ങള്‍ എന്നിവയാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ ഉണ്ടായിരിക്കേണ്ടത്.

എന്നാൽ കരിപ്പൂര്‍ അപകടത്തിന്റെ കാര്യത്തില്‍ കേന്ദ്രം വരുത്തിയ വീഴ്ച ദുരൂഹമാവുന്നു. ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ നിയമമനുസരിച്ച് പ്രാഥമിക അന്വേഷണത്തിന് വലിയ പ്രാധാന്യമാണു നല്കിയിരിക്കുന്നതെങ്കിലും കരിപ്പൂരിന്റെ കാര്യം വന്നപ്പോള്‍ നിയമലംഘനവുമായി. പ്രാഥമിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചാല്‍ സിവില്‍ വ്യോമ മന്ത്രാലയം പ്രതിക്കൂട്ടിലാവുമെന്ന ഭയത്താലാണ് റിപ്പോര്‍ട്ടു സമര്‍പ്പണം വൈകിപ്പിക്കുന്നതെന്ന സൂചനയുമുണ്ട്.

റിപ്പോര്‍ട്ട് വൈകുന്ന പശ്ചാത്തലത്തില്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം അട്ടിമറിക്കുകയെന്ന ലക്ഷ്യംകൂടിയാണ് മന്ത്രാലയത്തിനും എയര്‍ ഇന്ത്യാ മുംബൈ ലോബിക്കുമുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓഗസ്റ്റ് എട്ടിന് നടന്ന അപകടത്തില്‍ വിമാനത്തിന്റെ പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 21 പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്ത സംഭവത്തില്‍ വിമാനം ലാന്‍ഡിംഗിനിടെ രണ്ടായി പിളരുകയായിരുന്നു.

Eng­lish sum­ma­ry; karip­pur plane crash updation

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.