കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു

Web Desk

മലപ്പുറം

Posted on February 14, 2020, 11:43 am

കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു. കാസർകോട് സ്വദേശികളായ രണ്ടുപേരെയാണ് മർദ്ദിച്ചവശരാക്കി പണവും സ്വർണവും കവർന്നത്. അക്രമികള്‍ യാത്രക്കാരുടെ വസ്ത്രങ്ങൾ അഴിച്ച് ദേഹപരിശോധനയും നടത്തിയെന്നും പറയുന്നു. പണവും ആഭരണങ്ങളും ഊരിവാങ്ങിയ ശേഷം ഇവരെ വിട്ടയച്ചു.

എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ വന്നിറങ്ങിയ ഇവരെ പരിശോധന വിഭാഗമാണെന്ന് പറഞ്ഞാണ്  മറ്റൊരു വാഹനത്തില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. സ്വര്‍ണം കടത്തുന്നവരെ കേന്ദ്രീകരിച്ചുളള തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

Eng­lish Sum­ma­ry; kid­napped two pas­sen­gers

YOU MAY ALSO LIKE THIS VIDEO